kerala

തുലാമാസത്തിലെ ആയില്യം നാളിൽ ഇന്ന് ‘മണ്ണാറശാല ആയില്യം’

ഇന്ന് നവംബർ 16 ബുധനാഴ്ച. ഇക്കൊല്ലത്തെ മണ്ണാറശാല ആയില്യം ഇന്നാണ്. നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം നാളിലാണ് ‘മണ്ണാറശാല ആയില്യം’. പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിത കേന്ദ്രങ്ങളാണു കാവുകൾ എന്ന് ചൂണ്ടിക്കാട്ടി തരുന്ന മണ്ണാറശാല. പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും ഉള്ളത്.

വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ നടക്കുന്നത്. നാഗരാജാവിന്റെ ശ്രീകോവിലിനു വടക്ക് മറ്റൊരു ശ്രീകോവിലിൽ സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ. സ്‌ത്രീയാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി . ‘മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണിയെ ഭക്‌തർ നാഗദൈവങ്ങളുടെ പ്രതിരൂപമായാണ് കാണുന്നത്. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് മണ്ണാറശാലയിലെ പ്രധാന ആഘോഷദിനങ്ങൾ.

മണ്ണാറശാല ആയില്യത്തോടനുബന്ധിച്ച് നടത്തുന്ന എഴുന്നള്ളത്ത് പ്രധാനപ്പെട്ട ചടങ്ങായിട്ടാണ് കണക്കാക്കുന്നത്. ഉച്ചപൂജക്ക് ശേഷമാണ് പ്രസിദ്ധമായ ആയില്യം എഴുന്നളളത്ത് നടക്കുക. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കും. ആയില്യദിനത്തിൽ നാഗദേവതകളെ പ്രാർഥിച്ചാൽ കുടുംബ ഐശ്വര്യവും ഐക്യവും വർധിക്കും എന്നാണ് ഹൈന്ദവ വിശ്വാസം.

തുലാമാസത്തിലെ ആയില്യം നക്ഷത്ര ദിവസം വഴിപാടുകൾ സമർപ്പിക്കുന്നത് സർപ്പദോഷം തീരുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കാനും ഉത്തമമാണ്. മണ്ണാറശ്ശാലയിൽ തൊഴാൻ സാധിച്ചാൽ നന്ന്. അതിനു കഴിയാത്തവർ വീടിന് അടുത്തുള്ള സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ സമർപ്പിച്ചു പ്രാർഥിക്കാം.

 

Karma News Network

Recent Posts

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

16 mins ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

45 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

1 hour ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

1 hour ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

2 hours ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

2 hours ago