entertainment

അച്ഛന്റെ ആത്മസുഹൃത്ത്,കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം, ബിച്ചു തിരുമലയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ

ബിച്ചു തിരുമലയുടെ വേർപാടിന്റെ നൊമ്പരത്തിലാണ് സിനിമ ​ഗാന പ്രേമികൾ. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വികാര നിർഭരനായി മനോജ് കെ ജയൻ. മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും എന്നുള്ളത് പരമാർത്ഥം, അഭിമാനവുമാണെന്ന് മനോജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

ബിച്ചു ഏട്ടന്…… പ്രണാമം എഴുതിയ മലയാള സിനിമാ ഗാനങ്ങളിൽ എല്ലാം ഹിറ്റുകൾ മാത്രം, കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം. അച്ഛന്റെ ആത്മസുഹൃത്ത്, മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാർത്ഥം, അഭിമാനം.” ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ” എന്ന ഗാനത്തിലൂടെ. ആ ചിത്രം റിലീസായില്ല. പിന്നീടങ്ങോട്ട് ഇവർ ഒരു ടീം ആയി നിന്ന് ഒരു പിടി നല്ല ഗാനങ്ങൾ…’നക്ഷത്ര ദീപങ്ങൾ തിളങ്ങിയും, ”ഹൃദയം ദേവാലയവും” അതിൽ ചിലത് മാത്രം …..

അദ്ദേഹത്തിന്റെ എണ്ണിയാൽ തീരാത്ത ഹിറ്റ് ഗാനങ്ങൾ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാൻ നിർവ്വാഹമില്ല …ഏഴുസ്വരങ്ങളും, കണ്ണും കണ്ണും ,ഒരു മധുരക്കിനാവിൽ, ശ്രുതിയിൽ നിന്നുയരും, ഒറ്റക്കമ്പിനാദം മാത്രം, ആലിപ്പഴം പെറുക്കാൻ, ഓലതുമ്പത്തിരുന്നൂയലാടും, പൂങ്കാറ്റിനോടും, മാമാങ്കം പലകുറി കൊണ്ടാടി… ആയിരം കണ്ണുമായ് ,പഴം തമിഴ് പാട്ടിഴയും, പാവാട ബേണം…. എഴുതിയാൽ തീരാത്ത ഹിറ്റ്കൾ. ബിച്ചുവേട്ടാ അനശ്വരങ്ങളായ ഈ മനോഹര ഗാനങ്ങളിലൂടെ ഞങ്ങൾ മലയാളികൾ എന്നും അങ്ങയെ നിറഞ്ഞ സ്‌നേഹബഹുമാനത്തോടെ സ്മരിക്കും ആദരാജ്ഞലികൾ… പ്രണാമം

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago