entertainment

എന്റെ കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി, അയ്യോ വയ്യായേ എന്ന അവസ്ഥയിലായിരുന്നു ഞാന്‍- മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളികളെ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അഭിനയിച്ച ചിത്രം എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ നടന്‍ കൂടിയാണ് അദ്ദേഹം. മലയാള സിനിമയില്‍ തിളങ്ങി നിന്ന മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്.

ഇപ്പോഴിതാ പഴശ്ശിരാജയായി ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടന്‍. വാക്കുകൾ, സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായിട്ടാണ് ആദ്യം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയുടെ പൂജയുടെ സമയത്തും, എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെകുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു,

അങ്ങനെയിരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച്‌ വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വേഷത്തെ കുറിച്ച്‌ തനിക്കൊരു പേടിയുണ്ടായിരുന്നു.എന്നാല്‍ സംവിധായകന്‍ പറഞ്ഞു കഥയില്‍ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശ്ശിരാജയ്ക്ക് ഏറ്റവും സപ്പോര്‍ട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു.

ഹരിഹരന്‍ സാറിനെ പോലെ ഒരു സംവിധായകന്റെ മനസില്‍ ഒരേ സമയം ആദിവാസിയായും കാസ്റ്റ് ചെയ്യപ്പെടുക എന്നത് തന്നെ സംബന്ധിച്ച്‌ വലിയ കാര്യമാണ്. തനിക്ക് അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണെന്നും മനോജ് കെ ജയന്‍ പറയുന്നു. ആസമയത്ത് കുതിരസവാരി പഠിക്കണ്ടല്ലോ എന്ന ആശ്വാസമായിരുന്നു തനിക്ക്. എന്നാല്‍ അതിലും വലുതായിരുന്നു വരാനിരുന്നത്. കാട്ടിലൂടെ ഓടി മറിയാനും വള്ളിയില്‍ പിടിച്ച്‌ തൂങ്ങാനും അമ്പും വില്ലും ഉപയോഗിക്കാനുമൊക്ക ചന്തുവിനുണ്ടായിരുന്നു. എം.ടി. സാര്‍ എഴുതിവെച്ചത് ‘തലക്കല്‍ ചന്തുവിന് കാട് കളിത്തൊട്ടിലാണെന്നാണ്’ മനോജ് പറയുന്നു.

അങ്ങനെ ഷൂട്ടിംഗ് തുടങ്ങി, കണ്ണവം കാട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ആ കാട്ടില്‍ വെച്ച്‌ ആദ്യദിവസം തന്നെ ബ്രിട്ടീഷുകാരുമായുള്ള ചേസിംഗ് ആണ് പ്ലാന്‍ ചെയ്തത്. ടേക്കിന് മുമ്പ് പ്രാക്ടീസ് എന്ന നിലയ്ക്ക് ത്യാഗരാജന്‍ മാസ്റ്റര്‍ എന്നെ മരത്തില്‍ പിടിച്ച്‌ കയറ്റി, അവിടുന്ന് ഊര്‍ന്നിറങ്ങി, എന്റെ കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി, അയ്യോ വയ്യായേ എന്ന അവസ്ഥയിലായിരുന്നു ഞാന്‍. ടേക്ക് പോലും എടുത്തിട്ടില്ല എന്നോര്‍ക്കണം. അതിനിടയ്ക്കാണ് ഇത്രയൊക്കെ സംഭവിച്ചത്.

അതിനിടെ ഒരു തീരുമാനമെടുത്തു, വലിയ തീരുമാനം എന്തു വന്നാലും ഈ ചിത്രത്തില്‍ നിന്നും ഒഴിയുന്നു. കാരണം തലക്കല്‍ ചന്തു ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ലായിരുന്നു. ഹരിഹരന്‍ സാറിന്റെ മുന്നില്‍ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, അങ്ങനെ അസോസിയേറ്റ് ഡയറക്ടറായ ബാബുവേട്ടനോടാണ് ഇക്കാര്യം പറഞ്ഞത്. ബാബുവേട്ടന്‍ ബോധം കെട്ട് വീണില്ല എന്നേ ഉള്ളൂ. ഞാന്‍ ചെയ്താല്‍ ഈ ക്യാരക്ടര്‍ നന്നാവില്ലെന്നായിരുന്നു എന്റെ കണ്‍സേണ്‍. ഇക്കാര്യം ഒന്ന് ഹരിഹരന്‍ സാറിന്റെ അടുത്ത് അവതരിപ്പിക്കാന്‍ ഞാന്‍ ബാബുവേട്ടനോട് പറഞ്ഞു. പുള്ളി പറ്റില്ലെന്ന് പറഞ്ഞു. .

ഒടുവില്‍ അവസാനം മടിച്ച്‌ മടിച്ച്‌ ബാബുവേട്ടന്‍ ഹരിഹരന്‍ സാറിനോട് കാര്യം പറഞ്ഞു. സാര്‍ എന്നെ വിളിപ്പിച്ചു. ‘മനോജേ, നിങ്ങളെ കുട്ടന്‍ തമ്പുരാനാക്കിയ ആളാണ് ഞാന്‍, അങ്ങനെയാക്കാന്‍ എനിക്ക് റിസ്‌ക് എടുക്കാമെങ്കില്‍ നിങ്ങള്‍ ഇതും ചെയ്തിരിക്കും.’അങ്ങനെ സംവിധായകന്‍ എടുത്ത റിസ്‌കാണ് തലക്കല്‍ ചന്തു എന്ന ക്യാരക്ടര്‍. ആ സിനിമയിലഭിനയിക്കാത്ത ആക്ടേഴ്‌സില്ല, എന്നിട്ടും ആ സിനിമയിലെ സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ ഏക മെയ്ല്‍ ആക്ടര്‍ ഞാനാണ്. ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ്

Karma News Network

Recent Posts

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

6 mins ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

6 mins ago

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

35 mins ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

44 mins ago

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ…

53 mins ago

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

1 hour ago