mainstories

വരാനിരിക്കുന്നത് വൻ രക്ത ദൗർഭല്യം, ഓർമ്മപ്പെടുത്തലുമായി ഡോ. മനോജ് വള്ളുവനാട്

കോവിഡ് ​രോ​ഗികൾ ദിനം പ്രതി വർദ്ധിച്ചുവരികയാണ്. ആശുപത്രികളിലും മറ്റും ഓക്സിജന്റെ ക്ഷാമം രൂക്ഷമായി മാറി. അതുപോലതന്നെ രക്ത ദൗർബല്യവും സംസ്ഥാനത്ത് ഉണ്ടാകുമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഡോ. മനോജ് . നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിൻ്റെ ബ്ലഡ് ബാങ്കുകൾക്കുള്ള ലേറ്റസ്റ്റ് സർക്കുലർ പ്രകാരം, വാക്സിനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാൽ മതിയെന്നാണ്.ഈ സർക്കുലർ അനുസരിച്ച് കൊവാക്സിൻ എടുക്കുന്നൊരാൾക്ക് ആദ്യ ഡോസ് വാക്സിനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീൽഡ് എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരും. ഇത് രക്തത്തിൻ്റെ ദൗർലഭ്യം കൂടുതൽ ഗുരുതരമാക്കുമെന്നതിൽ സംശയമില്ലല്ലോയെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇനി പറയുന്ന കാര്യത്തിൻ്റെ ഗൗരവം അതേ അളവിൽ എത്ര ആൾക്കാർക്ക് മനസിലാവുമെന്നറിയില്ല. കാരണം, സ്വയം അഭിമുഖീകരിക്കേണ്ടി വരും വരെ മിക്കവാറും ആൾക്കാരും വളരെ ലാഘവത്തോടെ കാണുന്ന ഒരു വിഷയത്തെ പറ്റിയാണ്.രക്തദാനത്തെ പറ്റിയാണ് പറഞ്ഞു വരുന്നതെങ്കിലും അതിലെ പ്രധാന സംഗതി, കൊവിഡ് വാക്സിനേഷനും ശേഷമുള്ള രക്തദാനവുമാണ്. മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സിൻ ലഭിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോൾ സമീപഭാവിയിൽ നമ്മളെ കാത്തിരിക്കുന്നത്, അതിരൂക്ഷമായ രക്ത ദൗർലഭ്യമായിരിക്കും. കാരണം, നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിൻ്റെ ബ്ലഡ് ബാങ്കുകൾക്കുള്ള ലേറ്റസ്റ്റ് സർക്കുലർ പ്രകാരം, വാക്സിനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാൽ മതിയെന്നാണ്.ഈ സർക്കുലർ അനുസരിച്ച് കൊവാക്സിൻ എടുക്കുന്നൊരാൾക്ക് ആദ്യ ഡോസ് വാക്സിനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീൽഡ് എടുക്കുന്നവർക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരും.

ഇത് രക്തത്തിൻ്റെ ദൗർലഭ്യം കൂടുതൽ ഗുരുതരമാക്കുമെന്നതിൽ സംശയമില്ലല്ലോ. ഓപറേഷൻ വേണ്ടതും കീമോ വേണ്ടതുമായ എല്ലാ ക്യാൻസറിൻ്റെയും ചികിത്സയുടെ ഭാഗമായി രോഗിക്ക് രക്തം അടക്കേണ്ടതായി വരും. എന്നുവച്ചാൽ RCC പോലുള്ള ആശുപത്രിയിൽ വരുന്ന 90% രോഗികൾക്കും രക്തമടയ്ക്കേണ്ടി വരാം. മറ്റിടങ്ങളിൽ പ്രസവം, സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡൻ്റുകൾ, പൊള്ളൽ, …. അങ്ങനെ ഒരു ദിവസം രക്തമാവശ്യമായി വരുന്ന രോഗികൾ കൊറോണ വരുന്നവരേക്കാൾ എത്രയധികമാണെന്ന് നിങ്ങൾക്കറിയാമായിരിക്കും. കൊവിഡ് രോഗികൾക്കും വേണ്ടി വരും ചിലപ്പോൾ. അങ്ങനെ എത്ര യൂണിറ്റ് രക്തമാണ് ഒരു ദിവസം വേണ്ടത്! കിട്ടാത്ത അവസ്ഥയുണ്ടായാൽ..?18 വയസിന് മുകളിലുള്ളവർക്ക് കൂടി വാക്സിനേഷൻ തുടങ്ങി, ഒന്നോ രണ്ടോ മാസം കഴിയുമ്പോഴായിരിക്കും ഈ പ്രശ്നത്തിൻ്റെ യഥാർത്ഥ ചിത്രം നമുക്ക് കിട്ടുക. കാരണം പൊതുവേ രക്തദാതാക്കൾ ഇപ്പോൾ കുറവാണ്. ഉള്ളവരിൽ നിന്ന് കൂടി സ്വീകരിക്കാൻ പറ്റാത്ത സ്ഥിതി വന്നാൽ?അതിനൊരു പ്രതിവിധി സന്നദ്ധരക്തദാനമാണ്. അതിന് എല്ലാവരും, പ്രത്യേകിച്ചും യുവാക്കൾ മുന്നോട്ട് വരണം. യുവജന സംഘടനകൾ അവരെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടുവരണം. മെയ് ഒന്നിനു മുമ്പ് എല്ലാവരും പോയി രക്തം കൊടുക്കണമെന്നല്ലാ പറഞ്ഞതിൻ്റെ അർത്ഥം. എന്തായാലും എല്ലാവർക്കും ഒരുമിച്ച് വാക്സിൻ കിട്ടില്ലല്ലോ. അതിനൊരു തീയതിയൊക്കെ കാണുമല്ലോ.

നമുക്ക് ചെയ്യാൻ കഴിയുന്നത്, ഓരോരുത്തരും വാക്സിൻ്റെ ആദ്യ ഡോസ് എടുക്കുന്നതിന് മുമ്പ്, സൗകര്യമുള്ള ഒരു ദിവസം ഏറ്റവും അടുത്ത ബ്ലഡ് ബാങ്കിൽ പോയി രക്തം ദാനം ചെയ്യുക. അതിനായി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.ഈ കൊടുക്കുന്ന രക്തം ആർക്കാണ് ഉപയോഗപ്പെടുന്നതെന്ന് പറയാനാവില്ല. അത്യാവശ്യ ഘട്ടത്തിൽ അത് നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ സുഹൃത്തിനോ തന്നെയാവും ചിലപ്പോൾ ഉപകാരപ്പെടുക. പക്ഷെ, ആ അത്യാവശ്യഘട്ടത്തിൽ ‘ബ്ലഡ് ബാങ്കിൽ രക്തമില്ലാ, നിങ്ങൾ വാക്സിനെടുത്തതിനാൽ നിങ്ങളുടെ രക്തം എടുക്കാനും പറ്റില്ലാ’യെന്ന അവസ്ഥ വന്നാലുള്ള കാര്യം ആലോചിച്ചു നോക്കൂ.. ഓർക്കണം, മരുന്നോ ആഹാരമോ ആണെങ്കിൽ ഒന്നില്ലെങ്കിൽ മറ്റൊന്ന് വച്ച് അഡ്ജസ്റ്റ് ചെയ്യാം. പക്ഷെ, മനുഷ്യ രക്തത്തിന് പകരമായി മനുഷ്യരക്തം മാത്രമേയുള്ളൂ. അത് മനുഷ്യനിൽ നിന്നു തന്നെ കിട്ടിയേ പറ്റൂ. കൊറോണയെ നമ്മൾ അതിജീവിച്ചു കഴിയുമ്പോഴേക്കും മറ്റു രോഗങ്ങളുള്ളവർ ആവശ്യത്തിന് രക്തം കിട്ടാത്തത് കാരണം മരിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുത്.

Karma News Network

Recent Posts

അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു, സംഭവം അടൂരില്‍

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…

9 mins ago

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

28 mins ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

1 hour ago

ഓട്ടോ നിർത്തിയതിനെ ചൊല്ലി തർക്കം, ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ,…

1 hour ago

ഭര്‍ത്താവിന്റെ ക്രൂരത, നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…

2 hours ago

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

2 hours ago