crime

1476 കോടി രൂപയുടെ ലഹരിക്കടത്തിൽ മൻസൂറിന് പങ്കില്ലെന്ന് പിതാവ്

മലപ്പുറം. പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി മരുന്ന് കടത്തിയ കേസില്‍ ഡിആര്‍ഐ തിരയുന്ന മന്‍സൂറിന് ലഹരിക്കടത്തുമായി ഒരു പങ്കും ഇല്ലെന്ന് പിതാവ് മൊയ്തീന്‍ അഹമ്മദ്. കണ്ടെയ്‌നര്‍ അയയ്ക്കുമ്പോള്‍ മന്‍സൂര്‍ നാ്്ട്ടിലായിരുന്നു. സഹായിയായ ഗുജറാത്തിയാണ് കണ്ടെയ്‌നറില്‍ കണ്ടെയ്‌നര്‍ അയച്ചത്. ഡിആര്‍ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടില്‍ പരിശോധന നടത്തിയതായും മൊയ്തീന്‍ പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പ്രതികരിക്കുവാനില്ല. ഞായറാഴ്ച പുലര്‍ച്ചെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ എത്തിയതെന്നും. ഡല്‍ഹിയില്‍ നിന്ന് ലഭിച്ച വിവത്തിന്റെ അടിസ്ഥാനത്തിലാണ് വരുന്നതെന്നും പരിശോധന നടത്തണമെന്നും പറഞ്ഞു.

അതേസമയം കേസില്‍ മുംബൈയില്‍ മലയാളിയായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്സ്പോര്‍ട്സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു. പഴം ഇറക്കുമതിയുടെ മറവില്‍ ഇവര്‍ കടത്തിയത് 1476 കോടി രൂപയുടെ ലഹരി മരുന്നാണ്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈ തുറമുഖം വഴിയാണ് ലഹരിക്കടത്ത് നടത്തിയത്. 198 കിലോ മെത്തു ഓന്‍പത് കിലോ കൊക്കെയ്നുമാണ് ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിച്ചത്. ഒറഞ്ചിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സിന്റെ വെയര്‍ഹൗസും ശീതികരണ സംവിധാനങ്ങളും കാലടിയിലാണ്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

കോവിഡ് സമയത്ത് മന്‍സൂര്‍ മുഖേന വിജിന്‍ ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നു. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓറഞ്ച് ഇറക്കുമതി ചെയ്ത് ലാഭം ഉണ്ടാക്കുകയായിരുന്നു. വാട്സാപ് വഴിയാണ് ഓര്‍ഡര്‍ നല്‍കുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടുവനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാകില്ല. ലാഭത്തിന്റെ 70 ശതമാനം വിജിനും 30 ശതമാനം മന്‍സൂറുമാണ് പങ്കിട്ടിരുന്നത്. വിജിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നാണ് മോര്‍ ഫ്രഷ് എന്ന സ്ഥാപനം മന്‍സൂര്‍ ആരംഭിച്ചതെന്ന് ഡിആര്‍ഐ പറയുന്നു.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ , മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…

9 mins ago

ബാലികയെ പീഡിപ്പിച്ച കേസ്, 27-കാരന് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി…

27 mins ago

മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്, പ്രണയ വിവാഹത്തിലെ പക

കണ്ണൂർ : പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ്…

50 mins ago

തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു, മദ്യപിച്ച് ലക്കുകെട്ട യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ…

1 hour ago

രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച)…

1 hour ago

നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു ;നെടുംപറമ്പിൽ ഫിനാൻസ് ഉടമ അറസ്റ്റിൽ

കോടികളുടെ നിക്ഷേപ തട്ടിപ്പു നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഫൈനാൻസ് സ്ഥാപനത്തിൻ്റെ ഉടമയും കേരള കോൺഗ്രസ് ജോസ് കെ മാണി…

2 hours ago