kerala

സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യണം; പുതുപ്പാടിയിൽ മാവോയിസ്റ്റുകളുടെ പോസ്റ്റർ

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് പുതുപ്പാടി മട്ടക്കുന്നിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ.ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. താമരശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ടുനൽകി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി – പിണറായി സർക്കാരുകളുടെ നടപടിക്കെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം.

സംയുകത സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കണമെന്നാണ് മോവോയിസ്റ്റുകളുടെ പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിലെ പ്രധാന ആവശ്യം. ഇതിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ മോവോയിസ്റ്റുകൾ തയാറാണെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു.അതേസമയം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിർത്തിവച്ചത്.

ഈ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് റവന്യൂ വകുപ്പിനെ അറിയിച്ചു. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് നിലപാട്. പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന രാജഗിരി സർക്കാരിനെ അറിയിച്ചത്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

4 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

5 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

35 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

53 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago