kerala

ഗസലുകളുടെ സുല്‍ത്താന് വിട; മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

കണ്ണൂര് ; മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖം പീര്‍ മുഹമ്മദ് (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഖബറടക്കം വൈകിട്ട് നാലിന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.

മാപ്പിളപ്പാട്ടിന്റെ എക്കാലത്തേയും മികച്ച ഹിറ്റ് ഗാനങ്ങള്‍ മലയളികള്‍ക്ക് സമ്മാനിച്ച പീര്‍ മുഹമ്മദ് 1945 ജനുവരി എട്ടന് തമിഴ്നാട് തെങ്കാശിയിലെ സുറൈഡ ഗ്രാമത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ സുറൈഡയുടെ പാട്ടുകാരന്‍ എന്ന് അറിയപ്പട്ടെ അദ്ദേഹത്തിന് തെങ്കാശിയില്‍വെച്ച്‌ തന്നെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പിതാവിന്റെ നാടായ, മാപ്പിളപ്പാട്ടിന്റെ ഈറ്റില്ലമായ തലശ്ശേരിയിലേക്ക് എത്തുകയായിരുന്നു.

തലശ്ശേരിയിലെ ജനത സംഗീത ട്രൂപ്പില്‍ അംഗമായി. പിന്നീട് സ്വന്തം ട്രൂപ്പ് ആരംഭിക്കുകയായിരുന്നു. കല്ല്യാണ വേദികളിലും മറ്റും പാടി തുടങ്ങിയ അദ്ദേഹത്തിന്റെ നാവില്‍ നിന്നാണ് മാപ്പിളപ്പാട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളായ ‘ഒട്ടകങ്ങള്‍ വരിവരിവരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ,അഴകേറുന്നോളെ, നിസ്‌കാര പായ നനഞ്ഞ് കുതിര്‍ന്നല്ലോ തുടങ്ങിയ ഗാനങ്ങള്‍ പിറന്നത്. ഏതാനും സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. . .

കോഴിക്കോട് അകാശവാണിയില്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത് അദ്ദേഹമായിരുന്നു. കെ രാഘവന്‍ മാസ്റ്ററുമായുള്ള സൗഹൃദമായിരുന്നു അകാശവാണിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഗ്രാമഫോണുകളില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദമായിരുന്നു അദ്ദേഹംവിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തവണ സംഗീത ആലപിച്ച അദ്ദേഹം മലബാറിലെ ഗാനമേള വേദികളിലെ നിറ സാന്നിധ്യമായിരുന്നു.

Karma News Network

Recent Posts

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

20 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

27 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

48 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

58 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago