topnews

മൂന്ന് യുവാക്കള്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിങ് ചെയ്തപ്പോള്‍ പുറത്തെത്തിയത് 11-ാം വയസില്‍ നേരിട്ട പീഡനവും, മദ്രസ അധ്യാപകന്‍ പിടിയില്‍

മൂന്ന് യുവാക്കള്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനെയ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ പുറത്ത് എത്തിയതൊരു മറ്റൊരു പീഡന വിവരം. താന്‍ നേരത്തെയും പീഡനത്തിന് ഇരയായിരുന്നു എന്നാണ് പത്താംക്ലാസുകാരി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകന്‍ അശ്‌റഫ് എന്ന 41കാരനെ കാസര്‍കോട് വനിതാ പോലീസ് അറസ്റ്റ് ചെയ്ചതു. ആദ്യ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.

കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മൂന്ന് യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന് വിവരം നല്‍കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകള്‍ ചുമത്തി യുവാക്കള്‍ക്കെതിരെ കേസെടുകുകയും ഒരാളെ പിടികൂടുകയും ചെയ്തത്. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പുതിയ പരാതി. മദ്രസയില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന സമയത്ത് മദ്രസ അദ്ധ്യാപകനായിരുന്ന അശ്റഫ് പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

Karma News Network

Recent Posts

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

6 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

33 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

42 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

43 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

1 hour ago