തിരുവനന്തപുരം: സ്കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിനികളെ ശല്യം ചെയ്ത മുഖമൂടി സംഘം പിടിൽ. പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളാണ് പിടിയിലായത്. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. പ്രാങ്ക് ചെയ്യുന്നതിനു വേണ്ടി കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ചാണ് ഇവർ നിരത്തിലിറങ്ങിയത്. നെയ്യാറ്റിൻകര കോൺമെന്റ് റോഡിൽ വെച്ചായിരുന്നു സംഭവം.
മുഖംമൂടി അണിഞ്ഞ് ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിനികളോട് മോശമായി പെറുമാറുകയായിരുന്നു. അനുവാദമില്ലാതെ പെൺകുട്ടികളുടെ ശരീരത്തിൽ യുവാക്കൾ സ്പർശിക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു യുവാവ് ക്യാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഈ പ്രദേശത്ത് സ്ഥിരമായി സമാന സംഭവങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടികാട്ടി നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിലും തിരുവനന്തപുരത്ത് മുയൽ മുഖംമൂടി അണിഞ്ഞ സംഘം വിദ്യാർത്ഥികളെ ശല്യം ചെയ്തതായി പരാതി ഉയർന്നിരുന്നു. പൂവർ, കാട്ടാക്കട, നെയ്യാറ്റിൻക്കര മേഖലകളിലാണ് മുഖമൂടി സംഘം കറങ്ങി നടന്നിരുന്നത്. ഇവർക്കെതിരെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു.
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…