കോഴിക്കോട്. വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്. സ്വര്‍ണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേല് ഉള്‍പ്പെടെ 10000 രൂപയും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് പണം എടുത്തിട്ടുണ്ട്. എന്നാല്‍ ഒരു ഭണ്ഡാരം മാത്രം പൊളിക്കുവാനെ മോഷ്ടാവിന് സാധിച്ചിട്ടുള്ളു. പൂജയ്ക്ക് ശേഷം പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വെച്ചിരുന്നു.
ഇത് ഉപയോഗിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ക്ഷേത്രത്തില്‍ നവീകരണം നടന്നുവരുകയായിരുന്നു. കമ്മറ്റിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലസ് അന്വേഷണം ആരംഭിച്ചു. അതേസമയം പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മ്മാശാസ്താ ക്ഷേത്രത്തില്‍ രണ്ട് വാതിലുകള്‍ തീയിട്ട് നശിപ്പിച്ചു. മോഷണ ശ്രമമായിരുന്നുവെന്നാണ് പോലീസ് നിഗമനം.
വിലപിടിപ്പുളള സാധനങ്ങള്‍ ഒന്നും കിട്ടാത്തതിനാല്‍ അക്രമികള്‍ നിലവിളക്കുകളും തട്ടങ്ങളും സമീപത്തെ ചിറയിലെറിഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമികള്‍ ക്ഷേത്രത്തിനകത്തുകയറി വിറകുകള്‍ കൂട്ടിയിട്ട് മുന്‍വാതില്‍ കത്തിച്ചത്. ക്ഷേത്രോത്സവം തുടങ്ങാനിരിക്കെയാണ് സംഭവം. ശാസ്താവിന്റേയും ഗണപതിയുടേയും ശ്രീകോവിലുകളുടെ വാതിലുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. വാതിലിനോട് ചേര്‍ന്ന് വിറകുകള്‍ കൂട്ടിയിട്ടശേഷം മണ്ണെണ്ണയോ, പെട്രോളോ ഒഴിച്ച് തീയിടുകയായിരുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…