kerala

എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് മനോവീര്യം തകർത്ത് നിശബ്ദരാക്കുക, സിപിഎമ്മിന്റെ സ്ഥിരം ശൈലിയെന്ന് മാത്യു കുഴൽനാടൻ

കൊച്ചി. എതിർക്കുന്നവർക്കെതിരെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും സിപിഎം ശ്രമിക്കും. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് അവരുടെ മനോവീര്യം തകർക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്ന വീഡിയോക്കൊപ്പമാണ് മാത്യു കുഴൽനാടന്റെ വിമർശനം. നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ട് പോകുന്ന കാഴ്ചയും കാണാമെന്നും മാത്യു കുഴൽനാടൻ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

തങ്ങളെ എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎം കാലങ്ങളായി പിന്തുടരുന്ന ഒരു ശൈലിയാണ്. കൂടാതെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും ശ്രമിക്കും.. ഇനി ഇതൊന്നും ഇതൊന്നും വിലപ്പോകാത്തിടത്താണ് കായികമായി നേരിടാൻ അവർ ശ്രമിക്കുന്നത് ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാസിസ്റ്റ് ശൈലിയാണ്.

എന്നാൽ നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ട് പോകുന്ന കാഴ്ചയും കാണാം.മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, KMNP എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി വളരെ വിചിത്രമാണ്..
മറുപടിയുടെ വിശദാംശങ്ങളാണ് താഴെ ബാക്കി നിങ്ങൾ വിലയിരുത്തുക..

Karma News Network

Recent Posts

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

27 mins ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

1 hour ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

1 hour ago

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

2 hours ago

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…

2 hours ago

കരുവന്നൂർ കേസ്; പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…

2 hours ago