കൊച്ചി: തനിക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. എറണാകുളം അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ വൈദ്യുതി ടവറിന് മുകളില്‍ കയറിയാണ് യുവാവിന്റെ ആത്മഹത്യാഭീഷണി.
തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാല്‍, പോലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പോലീസും അഗ്നിരക്ഷാസേനയും അനുനയിപ്പിച്ച് താഴെയിറക്കി. എന്നാൽ അങ്കമാലി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പോലീസ് അറിയിച്ചു.
ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…