kerala

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ കേന്ദ്രമന്ത്രിയും തൃശ്ശൂര്‍ എം.പിയുമായ സുരേഷ് ഗോപിയെ പാർട്ടിയെയും ശാഖകളേയും ഒന്നും പേടിക്കാതെ തൃശ്ശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തെ കുറിച്ച് വാനോളം പുകഴ്ത്തുകയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍ മേയർ എം.കെ. വര്‍ഗീസ് . സുരേഷ് ഗോപിയെ ജനം പ്രതീക്ഷയോടെയാണ് ജയിപ്പിച്ചതെന്ന് മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. ‘സുരേഷ് ഗോപിയുടെ മനസ്സിനകത്ത് വലിയ വലിയ പദ്ധതികളുണ്ട്. അതൊക്കെ നടപ്പാക്കണം. കേരളത്തിനും തൃശൂരിനും യോജിച്ച പദ്ധതികള്‍ കൊണ്ടുവരണം’ -അദ്ദേഹം പറഞ്ഞു.

തിരിച്ച് മേയറെ സുരേഷ് ഗോപിയും കുറേ പുകഴ്ത്തി. ന്യായമായ കാര്യങ്ങള്‍ ജനങ്ങളുടെ സൗഖ്യത്തിലേക്ക് എത്തിച്ചുകൊടുത്ത് മേയറെ സ്‌നേഹിക്കാനും ആദരിക്കാനും മാത്രമാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണമായും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു. തൃശൂര്‍ അയ്യന്തോളില്‍ വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരസ്പരം പുകഴ്ത്തല്‍.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇദ്ദേഹം സുരേഷ് ഗോപിയെ പുകഴ്ത്തിയിരുന്നു. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി എം.പിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്നായിരുന്നു മേയര്‍ പറഞ്ഞത്. കോര്‍പറേഷന് പ്രഖ്യാപിച്ച മുഴുവന്‍ പണവും നല്‍കി ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി.

ഇലക്ഷന് മുൻപ് ഒരിയ്ക്കൽ തൃശ്ശൂരിൽ എംപി ആവാന്‍ യോഗ്യൻ സുരേഷ് ഗോപി മാത്രമാണ് എന്ന് സുരേഷ് ഗോപി ആകട്ടെ മിടുക്കൻ ആണ് എം.പിയാവാന്‍ ഫിറ്റായ വ്യക്തിയാണ് എന്നൊക്കെ അന്ന് പറഞ്ഞത്തിനു പിന്നാലെ ഇടത് പിന്തുണയോടെ മേയറായ എം.കെ. വർഗീസിന് അന്ന് പാർട്ടിയിൽ നിന്നും കിട്ടിയത് മുട്ടൻ പണിയാണ് പിന്നാലെ തന്റെ പ്രസ്താവന അദ്ദേഹം തിരുത്തി പറയുകയും ചെയ്തിരുന്നു ,ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തെ എയറിൽ ആകിയിരിക്കുകയാണ് സിപിഎം .അതിനു കാരണമാകട്ടെ തൃശ്ശൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി എംപിയെ ഹോട്ടലില്‍വെച്ച് കണ്ടു അതാണ് ഇപ്പോഴുത്തെ സമാധാനക്കേടിനു കാരണം,ഇതോടെ മേയറെ വിളിച്ചുവരുത്തി സിപിഎം ന്റെ ഭീഷണി എത്തിയിരിക്കുകയാണ്.

തൃശ്ശൂരിലെ തോൽവിയിൽ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെ മേയർ എം.കെ. വർഗീസിനെ സിപിഎം വിളിച്ചുവരുത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഎം ജില്ലാ സെക്രട്ടറിയുമായി മേയര്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി മേയര്‍ എം.കെ വർഗീസുമായുമായി കൂടിക്കാഴ്ച നടത്തി.

സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയവൽക്കരിക്കരുത്. ഇടതുപക്ഷത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. തന്നെ മേയറാക്കിയത് സിപിഎമ്മാണ്. അവരുടെ നയം ഉൾക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഒരു സ്ഥാനാർഥിക്ക് എന്റെ ചേംബറിൽ വരാൻ അവകാശമില്ലേ? വന്നയാൾക്ക് താൻ ചായ കൊടുത്തത് തെറ്റാണോ? വൈറ്റ് പാലസ് ഹോട്ടലിൽ ഒരു യോഗത്തിനാണ് താൻ പോയത്. തൊട്ടടുത്ത ഭാരത് ഹോട്ടലിൽ ചായ കുടിക്കാൻ പോയപ്പോൾ സുരേഷ് ഗോപിയെ കണ്ടു. സുരേഷ് ഗോപി ഫിറ്റാണോ എന്ന പ്രസ്താവനയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയതല്ല. ഞാൻ മറ്റൊരു കാര്യത്തിന് പോയതാണ്. അപ്പോൾ അദ്ദേഹം മാധ്യമ വാർത്തകളെപ്പറ്റി പറഞ്ഞു. തുടർന്നാണ് വിശദീകരണം നൽകാൻ വാർത്താ സമ്മേളനം വിളിച്ചതെന്നും വര്‍ഗീസ് വ്യക്തമാക്കി.

Karma News Network

Recent Posts

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

15 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

36 mins ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

1 hour ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

1 hour ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

2 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

2 hours ago