പാലക്കാട്. എംബി രാജേഷ് മന്ത്രിയായതില്‍ ആശംസകളുമായി കെപിസിസി ഉപാധ്യക്ഷന്‍ വിടി ബല്‍റാം. തന്റെ നാട്ടില്‍ നിന്ന് ഉരു വ്യക്തി മന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു. നാടിന് നന്മകള് ചെയ്യുവാന്‍ എംബി രാജേഷിന് കഴിയട്ടെയെന്നും വിടി ബല്‍റാം പ്രതികരിച്ചു.
മന്ത്രിസഭ രൂപികരിച്ചപ്പോള്‍ തന്നെ എംബി രാജേഷ് മന്ത്രിയാകെണ്ടതായിരുന്നു എന്നാല്‍ അദ്ദേഹത്തെ സ്പീക്കറായി സിപിഎം നിയോഗിച്ചു. എംഎല്‍എ ആയിന് ശേഷം നിരവധി തവണ നേരില്‍ കണ്ട് സംസാരച്ചു. അദ്ദേഹത്തിന് നല്ല പ്രകടനം കാഴ്ചവെയ്ക്കുവാന്‍ കഴിയട്ടെയെന്നും വിടി ബല്‍റാം ആശംസിക്കുന്നു. ചെവ്വാഴ്ചയാണ് എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്സൈസും തന്നെയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
സഗൗരവമായിരുന്നു എം ബി രാജേഷിന്റെ സത്യപ്രപതിജ്ഞ. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദന് രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് രാവിലെ പുറത്ത് വന്ന സൂചനകള്‍.
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…
കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ…
അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…
മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…
നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…