തൃശൂര്‍. ടൂറിസ്റ്റ് ഹോമില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. തൃശൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് 56.65 ഗ്രാം എംഡിഎംഎയാണ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ടൂറിസ്റ്റ് ഹോം കേന്ദ്രമാക്കി മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്ന ശരത്, ഡിനോ എന്നിവരാണ്.
എക്സൈസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. മുമ്പ് എംഡിഎംഎയുമായി പിടികൂടിയ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ പരിശോധന നടത്തിയത്. പ്രതികള്‍ സ്ഥിരമായി ടൂറിസ്റ്റ് ഹോമില്‍ തങ്ങാറുണ്ടെന്ന് എക്സൈസ് പറയുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് ഹോമില്‍ നിന്നും 56 ഗ്രാം എംഡിഎംഎ, മൂന്ന് ബണ്ടില്‍ സിബ് ലോക്ക് കവര്‍. ഹാഷിഷ് ഓയില്‍, പ്ലാസ്റ്റിക് ഡബ്ബകള്‍ എന്നിവ പിടിച്ചെടുത്തു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…