entertainment

മോഹൻലാൽ നമ്മളെ നല്ല കൂളാക്കും, സിനിമ വിജയിച്ചതോടെ ലക്കിപെയർ എന്ന പേരും വന്നു- മീന

ബാലതാരമായി എത്തി നായികയായി ഉയർന്ന നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. 1982മുതൽ സിനിമ ലോകത്ത് മീന സജീവമാണ്. നിരവധി മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. വർണ്ണപ്പകിട്ട്, ഫ്രണ്ട്‌സ്, ഉദയനാണ് താരം, ദൃശ്യം, ഷൈലോക്ക്, ദൃശ്യം 2 തുടങ്ങി വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ മീന അഭിനയിച്ചു. അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യസാ​ഗർ അന്തരിച്ചത്. പണം തരും പടത്തിൽ അതിഥിയായി എത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്,

പൊതുവെ എല്ലാവരുമായി വർക്ക് ചെയ്യാനും ഞാൻ കംഫർട്ടാണ്. കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്. അങ്ങനെയൊരാളാണ് മോഹൻലാൽ. എന്താണ് നമ്മുടെ കഴിവ്, താൽപര്യങ്ങൾ എല്ലാം അദ്ദേഹത്തിനറിയാം. നമ്മളെ നല്ല കൂളാക്കും അദ്ദേഹം. വർണ്ണപ്പകിട്ട് എന്ന ചിത്രം തന്നെ വിജയമായിരുന്നു. ലക്കി പെയർ എന്ന പേരും വന്നു. എന്റെ കരിയറിൽ കൂടുതൽ സിനിമകൾ ഞാൻ ചെയ്തതും ലാൽ സാറിനൊപ്പമാണ്. നന്നായി ദേഷ്യം വരുന്നയാളാണ് ഞാൻ. പെർഫെക്ഷനിസ്റ്റാണ് ഞാൻ. എല്ലാവരും പെർഫെക്റ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സെറ്റിൽ മീന ഉറക്കെ സംസാരിച്ച് പോലും കേട്ടിട്ടില്ലെന്നായിരുന്നു ലിന്റ പറഞ്ഞത്.

ദൃശ്യത്തിൽ തനിക്ക് കോസ്റ്റിയൂം ഒരുക്കിയത് ലിന്റയാണെന്നായിരുന്നു മീന പറഞ്ഞത്. ജീത്തു ജോസഫിന്റെ ഭാര്യയായ ലിന്റ വസ്ത്രാലങ്കാര രംഗത്ത് സജീവമാണ്. ദൃശ്യമെന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെങ്കിലും താൻ അഭിനയിക്കുന്നില്ലെന്നായിരുന്നു മീന പറഞ്ഞത്. മകൾ ചെറിയ കുഞ്ഞായിരുന്നു. അതിനാൽ സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു. ചെറിയ മകളേയും വിട്ട് എങ്ങനെയാണ് പോവുകയെന്നതായിരുന്നു ആശങ്ക. ഈ കഥാപാത്രമായി നിങ്ങളെ കണ്ടുപോയി, എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂരാണ് തന്റെ തീരുമാനം മാറ്റിച്ചത്.

വിജയ് ചിത്രമായ തെരി എന്ന ചിത്രത്തിലൂടെ നൈനികയും അഭിനയ രംഗത്ത് എത്തിയിരുന്നു. 2009ൽ ആണ് മീനയുെ വിദ്യാസാഗറും തമ്മിൽ വിവാഹിതരായത്. നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ബാല താരമായി അഭിനയിച്ചാണ് മീന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായി എത്തിയത്. മലയാളത്തിൽ ആദ്യമായി നടി അഭിനയിച്ചത് സാന്ത്വനത്തിലായിരുന്നു. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായി മീന അഭിനയിച്ചു. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ കൂടെ ബാലതാരമായും നായികയായും മീന അഭിനയിച്ചിട്ടുമുണ്ട്.

Karma News Network

Recent Posts

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

32 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago