mainstories

പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ വെങ്കലത്തിൽ തീർത്ത കൂറ്റൻ ദേശീയചിഹ്നം, 9500 കിലോ ഭാരം, 6.5 മീറ്റർ ഉയരം – വി‍ഡിയോ.

 

ന്യൂഡൽഹി/ പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ആറര മീറ്റർ ഉയരവും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലം കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അതിനു താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിരിക്കുന്നു.

ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെ എട്ടു ഘട്ടങ്ങളിലായാണ് ദേശീയചിഹ്നത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിനിടെ, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി സംവാദിക്കുകയുണ്ടായി. പൂജാ കർമങ്ങളിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരും സന്നിഹിതരായിരുന്നു.

രാജ്യത്തിനായി 1250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. തുടക്കത്തിൽ 977 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും ചെലവ് 29 ശതമാനം വർധിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ പ്രധാന ആകർഷണമായ പാർലമെന്റ് മന്ദിരം, ടാറ്റ പ്രോജക്ട്‌സാണ് നിർമിക്കുന്നത്.

രാഷ്ട്രപതി ഭവനു സമീപം, 13 ഏക്കറിൽ വിസ്തരിച്ചു പരന്നുകിടക്കുന്ന നിർദ്ദിഷ്ട നാല് നില കെട്ടിടത്തിന്റെ നിർമാണം ഈ വർഷം രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിന് മുൻപ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോൾ ഒക്ടോബറിൽ പൂർത്തിയാകുമെന്നു കരുതുന്നു.

Karma News Network

Recent Posts

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

34 mins ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

1 hour ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

3 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

3 hours ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

3 hours ago