entertainment

രണ്ടാം വിവാഹം ഉടനില്ല, വാർത്തകളോട് പ്രതികരിച്ച് മീന

തെന്നിന്ത്യൻ താരം മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്ഭ ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന.

ഇതിനിടെയാണ് മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ പരന്നത്. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് മീന. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മീന ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭിപ്രായപ്പെട്ടു. മീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭർത്താവിന്റെ മരണമുണ്ടാക്കിയ മാനസിക വിഷമം എങ്ങനെ മറികടക്കുന്നു എന്നതിനെ പറ്റി മീന സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ഭർത്താവിന്റെ മരണം സംഭവിക്കുന്നത്. ആകെ തകർന്ന് പോയി. പക്ഷെ സ്വന്തം മനശക്തി തിരിച്ചറിഞ്ഞു. എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. അമ്മയെ കണ്ട് വളർന്ന തനിക്ക് ആ ശക്തി ലഭിച്ചെന്നും മീന പറഞ്ഞു.

പ്രതിസന്ധി നിറഞ്ഞ സമയത്താണ് നമ്മൾ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയുന്നത്. തന്നെ ആശ്വസിപ്പിക്കാൻ നിരവധി പേർ ചുറ്റും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ തനിക്ക് വലിയ പിന്തുണ നൽകി. എപ്പോഴും അവരുടെ സാമീപ്യം അറിയിച്ചു. അതിനാൽ തന്നെ ദുഖങ്ങൾ മറക്കാൻ തുടങ്ങിയെന്നും മീന പറഞ്ഞിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago