സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ മാലിക് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ഇപ്പോള്‍ മാലികില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രന്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രത്തിന്റെയും നിമിഷയുടെ കഥാപാത്രത്തിന്റെയും മകളുടെ വേഷത്തിലാണ് മീനാക്ഷി അഭിനയിച്ചത്. ചിത്രത്തില്‍ ഈ വേഷമാണ് തനിക്ക് എന്ന് അറിഞ്ഞിരുന്നില്ല എന്ന് പറയുകയാണ് മീനാക്ഷി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
മീനാക്ഷിയുടെ വാക്കുകളിങ്ങനെ, കുറച്ചുനേരം നീണ്ടുനിന്നിരുന്ന ഓഡിഷനായിരുന്നു മാലിക്കിന്റെത് എന്ന് മീനാക്ഷി പറയുന്നു. മഹേഷ് സാര്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണ്. ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നൊക്കെ സംശയിച്ചു. പക്ഷേ നന്നായി ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 12 മണിക്ക് തുടങ്ങിയ ഓഡിഷന് വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത്.
ഫഹദിന്റെയും നിമിഷയുടെയും മകളാണ് എന്ന് ഓഡിഷന് സമയത്ത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള്‍ എക്സൈറ്റഡ് ആയി. ഓഡിഷന് കുറച്ചു കൂടി നന്നായിട്ട് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അത് വിട്ടുകളയരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു.
ചിത്രത്തില്‍ നിമിഷ തന്നെ അടിക്കുന്ന സീന്‍ ഉണ്ട്. വളരെ റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതു കൊണ്ട് ശരിക്കും അടിക്കുമോ എന്നൊക്കെ ചിന്തിച്ചു. ശരിക്കും തല്ലില്ലല്ലോ അല്ലേ എന്നൊക്കെ ചോദിച്ചു. ആദ്യ പന്ത്രണ്ട് മിനിറ്റ് ഷോട്ടിനു വേണ്ടി വലിയ രീതിയില്‍ റിഹേഴ്സല്‍ ഉണ്ടായിരുന്നു.
കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക്…
രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം തകരുന്ന വാർത്തകൾ. ശിവ സേനയുടെ ഉദ്ധവ് താക്കറേ മോദിക്കൊപ്പം ജൂൺ…
തിരുവനന്തപുരം : വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് തീക്കൊളുത്തിയ വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം…
പാലക്കാട് : കുട്ടികളെ വരവേറ്റ് കുട്ടി റോബോട്ട്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ…
ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…