നിമിഷ ശരിക്കും അടിക്കുമോ എന്ന് ചിന്തിച്ചു, മീനാക്ഷി പറയുന്നു

സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ മാലിക് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ഇപ്പോള്‍ മാലികില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രന്‍. ചിത്രത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രത്തിന്റെയും നിമിഷയുടെ കഥാപാത്രത്തിന്റെയും മകളുടെ വേഷത്തിലാണ് മീനാക്ഷി അഭിനയിച്ചത്. ചിത്രത്തില്‍ ഈ വേഷമാണ് തനിക്ക് എന്ന് അറിഞ്ഞിരുന്നില്ല എന്ന് പറയുകയാണ് മീനാക്ഷി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

മീനാക്ഷിയുടെ വാക്കുകളിങ്ങനെ, കുറച്ചുനേരം നീണ്ടുനിന്നിരുന്ന ഓഡിഷനായിരുന്നു മാലിക്കിന്റെത് എന്ന് മീനാക്ഷി പറയുന്നു. മഹേഷ് സാര്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണ്. ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നൊക്കെ സംശയിച്ചു. പക്ഷേ നന്നായി ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 12 മണിക്ക് തുടങ്ങിയ ഓഡിഷന്‍ വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത്.

ഫഹദിന്റെയും നിമിഷയുടെയും മകളാണ് എന്ന് ഓഡിഷന്‍ സമയത്ത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള്‍ എക്‌സൈറ്റഡ് ആയി. ഓഡിഷന് കുറച്ചു കൂടി നന്നായിട്ട് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അത് വിട്ടുകളയരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു.

ചിത്രത്തില്‍ നിമിഷ തന്നെ അടിക്കുന്ന സീന്‍ ഉണ്ട്. വളരെ റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതു കൊണ്ട് ശരിക്കും അടിക്കുമോ എന്നൊക്കെ ചിന്തിച്ചു. ശരിക്കും തല്ലില്ലല്ലോ അല്ലേ എന്നൊക്കെ ചോദിച്ചു. ആദ്യ പന്ത്രണ്ട് മിനിറ്റ് ഷോട്ടിനു വേണ്ടി വലിയ രീതിയില്‍ റിഹേഴ്‌സല്‍ ഉണ്ടായിരുന്നു.