entertainment

വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണെന്ന് പറയുന്നത് മര്യാദയല്ല, മീര വാസുദേവ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെയാണ് മീര മലയാള സിനിമ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്. പല നടിമാരും മീ ടു കാമ്പയിന്റെ ഭാഗമായി പല വെളിപ്പെടുത്തലുകളും നടത്താറുണ്ട്. ഇത്തരത്തില്‍ നടിമാര്‍ നടത്തുന്ന വെളിപ്പെടുത്തലിന് എതിരെ പ്രതികരിച്ചിരിക്കുകയാണ് മീര.

ചിലര്‍ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് മര്യാദയല്ല. തന്റെ മാതാപിതാക്കളും തന്നെ ബോള്‍ഡായിയാണ് വളര്‍ത്തിയിരിക്കുന്നത്. സ്വന്തമായിഉള്ള നിലപാടില്‍ ഉറച്ചു നില്‍ക്കണം. അങ്ങനെ നിന്നാല്‍ ആരും ഒരു നിര്‍ബന്ധത്തിനും വരില്ല. അങ്ങനെയുള്ള രീതിയില്‍ അഭിനയിക്കണമെങ്കില്‍ തനിക്ക് പറ്റില്ല വേറെ ആരെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാന്‍ നടിമാര്‍ക്ക് കഴിയണം. – മീര വാസുദേവ് പറഞ്ഞു.

മീരയുടെ സ്വകാര്യം ജീവിതവും പരാജയമായിരുന്നു. രണ്ട് പ്രാവശ്യം വിവാഹം കഴിച്ചെങ്കിലും രണ്ട് ബന്ധവും പിരിഞ്ഞു. നേരത്തെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായ പരാജയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മീര വാസുദേവ് രംഗത്ത് എത്തിയിരുന്നു.

‘ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു’ മീര വാസുദേവ് പറഞ്ഞിരുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

5 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

6 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago