entertainment

42 ആം ജന്മദിനം ആഘോഷിച്ച് മീര ജാസ്മിൻ, അമ്മക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം വൈറൽ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ.  ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി മിന്നിയ താരമാ മീര, വിവാഹ ശേഷം നീണ്ട ഇടവേള എടുക്കുകയായിരുന്നു. സത്യൻ അന്തിക്കാട് ചിത്രം മകൾ ആണ് മീര ജാസ്മിന്റെ രണ്ടാം വരവിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം. എ. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് മീരയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

കഴിഞ്ഞ ദിവസമാണ് മീര തന്റെ 42 ആം ജന്മദിനം ആഘോഷിച്ചത്. അമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന മീരയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്. മീരയ്ക്ക് 42 വയസായി എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

2014ലാണ് ദുബായിലുള്ള എഞ്ചിനീയർ ആയ അനിൽ ജോൺ ടൈറ്റസുമായി മീരയുടെ വിവാഹം നടക്കുന്നത്. പിന്നീട് ദുബായിലേക്ക് ചേക്കേറിയ മീര മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു. ഒപ്പം മീരയെക്കുറിച്ച് യാതൊരു അറിവും ലഭിക്കാതിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു മീര സിനിമയിലേക്ക് പെട്ടെന്നൊരുനാൾ മടങ്ങിയെത്തിയത്.

Karma News Network

Recent Posts

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

2 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

15 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

36 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

50 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

59 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago