പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. അടുത്തിടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മേഘ്ന ഗര്‍ഭിണി ആയിരിക്കെയാണ് ചിരഞ്ജീവി മരിക്കുന്നത്. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളിലൂടെ മേഘ്ന പങ്കുവെയക്കുന്ന ചിരഞ്ജീവിയുടെ ഓര്‍മകളും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മേഘ്ന നല്കിയ ഒരു അഭിമുഖത്തിലെ പ്രസക്ത ബാഗംങ്ങളാണ് ശ്രദ്ധേയമാവുന്നത്.
താന്‍ കണ്ട ഏറ്റവും കരുത്തുള്ള സ്ത്രീ തന്റെ അമ്മയാണെന്ന് മേഘ്ന പറയുന്നു. നേരത്തെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മേഘ്ന അമ്മയെ കുറിച്ചും മകനെ കുറിച്ചും സംസാരിച്ചത്. ലോകത്തിലെ ഏറ്റവും കഠിനവും മനോഹരവുമായ ജോലിയാണ് മാതൃത്വമെന്ന് മേഘ്ന പറയുന്നു. അമ്മയാകുന്നത് വരെ നമ്മുടെ അമ്മമാരുടെ സ്നേഹവും അവര്‍ അനുഭവിച്ച ത്യാഗങ്ങളും മനസ്സിലാകില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്നും മേഘ്ന പറഞ്ഞു. ഭര്‍ത്താവിന്റെ മരണശേഷം താന്‍ തകര്‍ന്നുപോയ നാളുകളില്‍ പാറ പോലെ തനിക്കൊപ്പം നിന്ന സ്ത്രീയാണ് അമ്മയെന്നും മേഘ്ന പറയുന്നു.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെയായിരുന്നു കടന്നു പോയത്. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. താന്‍ കരുത്തയായ സ്ത്രീയെന്നാണ് ആളുകള്‍ പറയുന്നതെന്നും എന്നാല്‍ തന്റെ ദുര്‍ബലമായ അവസ്ഥകള്‍ കണ്ടത് അമ്മ മാത്രമാണെന്നും മേഘ്ന പറയുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…