entertainment

ചിരുവിനെ ചേർത്ത് നിർത്തി, നിറ പുഞ്ചിരിതൂകി മേഘ്ന, സന്തോഷമായെന്ന് ആരാധകർ

സിനിമാ പ്രമികളെ ഒന്നടങ്കം ദുഖത്തിലാക്കിയ വാർത്തയായിരന്നു നടി മേഘ്‌നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജയുടെ വിയോ​ഗം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി സർജ വിടപറഞ്ഞത്. മേഘ്‌നാ- ചിരഞ്ജീവി താരദമ്പതികൾക്ക് ഒരു കുഞ്ഞ് പിറക്കാനിരിക്കുന്ന സമയത്തായിരുന്നു രം​ഗബോധമില്ലാത്ത ആ കോമാളി മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.

39ാം വയസ്സിൽ നടൻ വിടവാങ്ങിയപ്പോൾ അണപൊട്ടിയൊഴുകിയ മേഘ്നയുടെ ദുഖത്തെ തടഞ്ഞു നിർത്തിയത് തന്റെ ഉള്ളിൽ വളരുന്ന മറ്റൊരു ജീവൻ ആയിരിക്കണം. രണ്ട് വർഷം മുൻപായിരുന്നു മേഘ്ന രാജിനെ ചിരഞ്ജീവി സർജ ജീവിതസഖിയാക്കിയത്. മലയാളികൾക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മേഘ്ന രാജ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ താരവിവാഹമായിരുന്നു ഇവരുടേത്.

ലോക് ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നടൻ മുൻപ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗൺ കാലത്ത് മേഘ്നയുമായി താൻ കൂടുതൽ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു.രണ്ടാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് മേഘ്ന ഗർഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്. തുടർന്ന് അച്ഛനാകാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സർജ.

ക്രിസ്ത്യൻ, ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്. അടുത്തിടെ മേഘ്‌ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ വാർത്തകളാണെന്ന് മേഘ്‌ന അറിയിച്ചിരുന്നു. ഇപ്പോൾ വൈറലായിരിക്കുന്നത് മേഘ്നയുടെ മറ്റൊരു ചിത്രമാണ്. മേഘ്നയുടെ ബേബി ഷവർ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളിൽ ചേർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു. “എനിക്ക് വളരെ വേണ്ടപ്പെട്ട രണ്ടു പേർ. ഇങ്ങനെയാണ് ചിരു ഇപ്പോൾ വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും എന്നെന്നേക്കും എല്ലായ്‌പ്പോഴും,” മേഘ്ന കുറിച്ചു. ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Karma News Network

Recent Posts

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

5 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

32 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

41 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

42 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

1 hour ago