entertainment

എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകള്‍, ചീരുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മേഘ്‌ന

കന്നട നടനും നടി മേഘ്‌നയുടെ ഭര്‍ത്താവുമായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല.അകാലത്തില്‍ ഉണ്ടായ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയുടെ സങ്കടത്തില്‍ നിന്നും ഇപ്പോഴും കുടുംബത്തിന് കരകയറാനായിട്ടില്ല.കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ചീരു ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.ഈ സമയം മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നു.ഇപ്പോഴിതാ ചിരഞ്ജീവിയുടെ ജന്മദിനത്തില്‍ പ്രയപ്പെട്ടവന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മേഘ്‌ന.എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകള്‍.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്നും എപ്പോഴും-എന്നാണ് മേഘ്‌ന കുറിക്കുന്നത്.അടുത്തിടെ മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.ചീരുവിന്റെ ചിത്രത്തിനടുത്ത് നിറവയറില്‍ കൈ വെച്ചിരിക്കുന്ന നടിയുടെ ചിത്രങ്ങള്‍ ആരാധകരില്‍ സങ്കട പെരുമഴയായി.മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ചീരുവിിന്റെ സഹോദരന്‍ ധ്രുവ് സര്‍ജയായിരുന്നു.കുടുംബത്തിലെ സമപ്രായക്കാരെല്ലാമായി അടുത്ത ബന്ധമായിരുന്നു ചീരുവിന്

മേഘ്‌ന നേരത്തെ ചീരുവിനെ കുറിച്ച് കുറിച്ചതിങ്ങനെ,ചിരു,ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു.പക്ഷേ,നിന്നോട് പറയാനുള്ള?കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താനെനിക്ക് ആകുന്നില്ല.നീയെനിക്ക് ആരായിരുന്നുവെന്നത് നിര്‍വചിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല.എന്റെ സുഹൃത്ത്,എന്റെ കാമുകന്‍,എന്റെ ജീവിതപങ്കാളി,എന്റെ കുഞ്ഞ്,എന്റെ വിശ്വസ്തന്‍,എന്റെ ഭര്‍ത്താവ്,ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്.നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോള്‍’ഞാന്‍ വീട്ടിലെത്തി’എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളില്‍ അഗാധമായ വേദന സൃഷ്ടിക്കുന്നു.ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു.പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാന്‍ മരിക്കുന്നു.പക്ഷേ,പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു.ഓരോ തവണ ഞാന്‍ തളരുമ്പോഴും,ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു.അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല,അല്ലേ?.നീ എനിക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം അതിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.നമ്മുടെ കുഞ്ഞിലൂടെ,നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍.നിന്നെ വീണ്ടും കെട്ടിപ്പിടിക്കാന്‍,വീണ്ടും ചിരിക്കുന്ന നിന്നെ കാണാന്‍,മുറി മുഴുവന്‍ പ്രകാശം പരത്തുന്ന ചിരി കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.ഞാന്‍ നിനക്കായി കാത്തിരിക്കുന്നു.മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു.എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും.നീ എന്നില്‍ തന്നെയുണ്ട്.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു മേഘ്‌നയുടെ കുറിപ്പ്

Karma News Network

Recent Posts

വൈദ്യുതി ഉപഭോ​ഗം, ശ്രദ്ധ വേണം, നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി…

7 mins ago

കൈകാലുകൾ കെട്ടിയിട്ടു, സി​ഗരറ്റ് കൊണ്ട് ഭർത്താവിന്റെ നെഞ്ചിലും ശരീരത്തിലും പൊള്ളി ച്ചു, ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഭർത്താവ് മനൻ…

28 mins ago

ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ…

33 mins ago

മുഖ്യമന്ത്രിയുടെ യാത്ര മൂന്നുരാജ്യങ്ങളിലേക്ക്, ഇൻഡൊനീഷ്യയിലേക്ക് തിരിച്ചു

ദുബായ് ∙ തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാതെ ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നു .…

58 mins ago

അന്ന് എന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസും, കഴിഞ്ഞ കാലത്തെ കുറിച്ച് കനകലത പറഞ്ഞത്

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

1 hour ago

മൂന്നാം ഘട്ട വോട്ടെടുപ്പ്, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി, 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ…

1 hour ago