entertainment

പ്രണയിച്ചാണെങ്കിലും അറേഞ്ചഡാണെങ്കിലും വിവാഹത്തിൽ വേണ്ടത് സമാധാനം-മേഘ്‌ന വിൻസെന്റ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായി തിളങ്ങിയ താരം പിന്നീട് മലയാള സീരിയിൽ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. തമിഴ് മിനിസ്‌ക്രീനിൽ മേഘ്‌ന സജീവമായിരുന്നു. ഇപ്പോൾ നീണ്ട നാളുകൾക്ക് ശേഷം മലയാള മിനിസ്‌ക്രീൻ രംഗത്ത് വീണ്ടും എത്തിയിരിക്കുകയാണ് നടി.

മുൻപൊരു അഭിമുഖത്തിൽ മേഘ്‌ന തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നു. വാക്കുകളിങ്ങനെ, എല്ലാവർക്കും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവും. അതിനെ എങ്ങിനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. ഏതൊരു കഷ്ടത്തെയും നമ്മൾ മുറുകെ പിടിയ്ക്കുമ്പോഴാണ് ആ വിഷമം കൂടുന്നത്. അതിനെ അങ്ങ് വിട്ടേക്കുക. നടക്കുന്നത് പോലെ നടക്കട്ടെ എന്ന് കരുതി കഴിഞ്ഞാൽ, ആ ഭാരം നമുക്ക് അനുഭവപ്പെടില്ല.

ജീവിതത്തിൽ കഴിഞ്ഞത് ഒന്നും താൻ മറക്കില്ല. നല്ലതായാലും ചീത്തയായാലും എല്ലാ അനുഭവങ്ങളിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാനുണ്ടാവും. കഴിഞ്ഞ് പോയത് എല്ലാം മുന്നോട്ടേക്ക് നടക്കാനുള്ള ശക്തി തരും എന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത്-

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചോദിച്ചപ്പോൾ, ഇപ്പോൾ സിംഗിളാണ്, പെട്ടന്ന് മിംഗിൾ ആവാൻ താത്പര്യമില്ല എന്നായിരുന്നു നടിയുടെ പ്രതികരണം. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ താത്പര്യം എന്ന് ചോദിച്ചപ്പോൾ, എങ്ങിനെ വിവാഹം ചെയ്താലും സമാധാനം ഉണ്ടായാൽ മതി എന്ന് മേഘ്‌ന പറയുന്നു.

Karma News Network

Recent Posts

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

27 mins ago

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

58 mins ago

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

2 hours ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

2 hours ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

3 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

3 hours ago