kerala

ആഴക്കടല്‍ മത്സ്യബന്ധനം,മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങള്‍ പൊളിയുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍. ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. മന്ത്രി എന്താണ് ഫയലില്‍ എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമാണ് ഫയല്‍ നിക്ഷേപക സംഗമത്തിനയക്കുന്നത്.

എന്നാല്‍ ഇഎംസിസിയുടെ ആഴക്കടല്‍ മത്സ്യബന്ധത്തെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഫിഷറീസ് വകുപ്പിലെ ഫയല്‍ നീക്കത്തിന്‍്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ന്യൂയോര്‍ക്കില്‍ വച്ച്‌ മന്ത്രി മേഴ്സിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പദ്ധതി സമര്‍പ്പിച്ചതെന്നാണ് ഇഎംസിസി അധികൃതര്‍ പറയുന്നത്. ഇ-ഫയല്‍ രേഖകള്‍ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിന്‍റെ അപേക്ഷയില്‍ നടപടികള്‍ തുടങ്ങുന്നത്. 2019 ഒക്ടോബര്‍ 19നാണ് ഫിഷറീസ് സെക്രട്ടറിയായിരുന്ന കെ ആര്‍ ജ്യോതിലാല്‍ മേഴ്സിക്കുട്ടിക്ക് ഫയല്‍ ആദ്യം കൈമാറുന്നു.

അതേമാസം 21ന് മന്ത്രി ഫയല്‍ സെക്രട്ടറിക്ക് തിരികെ നല്‍കി. മന്ത്രിക്ക് ഫയല്‍ കൈമാറുന്നത് മുമ്ബ് അതായത് ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്ര സര്‍ക്കാരിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അമേരിക്കന്‍ കമ്ബനിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കത്തയക്കുന്നത്. അടുത്ത മാസം ഒന്നിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയല്‍ കൈമാറുന്നു. 18ന് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയല്‍ തിരികെ നല്‍കി. രണ്ടു പ്രാവശ്യം അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എന്താണ് മന്ത്രി ഫയലില്‍ എഴുതിയതെന്ന് വ്യക്തമാല്ല. എന്നാല്‍ ഇഎംസിസി തട്ടിപ്പ് കമ്ബനിയാണെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.

കേന്ദ്രത്തില്‍ നിന്നും വന്ന മറുപടി പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രിയെ അറിയിച്ചിരുന്നോ, വിശ്വസ്യതയില്ലാത്ത സ്ഥാപനമെന്ന കേന്ദ്രത്തിന്‍റെ മറുപടിയില്‍ മന്ത്രി എന്ത് അഭിപ്രായം രേഖപ്പെടുത്തി. ഇതെല്ലാമാണ് ഇനി പുറത്തുവരേണ്ട വിവരങ്ങള്‍. പക്ഷെ മന്ത്രി ഫയല്‍ കണ്ടതിന് ശേഷമാണ് വ്യവസായവകുപ്പ് സംഘടിപ്പിച്ച നിക്ഷേപക സംഗമമായ അസന്റില്‍ ഇഎംസിസിയുമായി കെഎസ്‌ഐഡിസി ധാരണാ പത്രം ഒപ്പുവയ്ക്കുന്നത്. കഴിഞ്ഞ മാസം ഡിസംബര്‍ രണ്ടു വരെ ഫയല്‍ ഫിഷറീസ് വകുപ്പില്‍ സജീവമായിരുന്നുവെന്ന് ഇ-ഫയലിംഗ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പദ്ധതി അവസനിപ്പിച്ചതായും രേഖകള്‍ പറയുന്നു.

Karma News Network

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 min ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

13 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

43 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

43 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago