kerala

നിയമസഭയിൽ നേരിട്ട് ഉന്നയിക്കാൻ അവസരം ലഭിക്കാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രിമാർ

തിരുവനന്തപുരം. നിയമസഭയിൽ നേരിട്ട് ഉന്നയിക്കാൻ അവസരം ലഭിക്കാത്ത നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രിമാർ തയ്യാറാകുന്നില്ലെന്ന് ആരോപണം. എട്ടാം സമ്മേളനത്തിലെ ആദ്യ ചോദ്യോത്തരവേളയിൽ ആകെയുണ്ടായിരുന്നത് നക്ഷത്രച്ചിഹ്നമിടാത്ത 411 ചോദ്യങ്ങൾ.

ഇതിൽ 149 ചോദ്യങ്ങൾക്കു രണ്ടു ദിവസമായിട്ടും മന്ത്രിമാർ ഉത്തരം നൽകിയിട്ടില്ല. സഭയിൽ ചോദ്യം വരുന്നതിനു തലേന്ന് 5നു നിയമസഭാ സെക്രട്ടേറിയറ്റിൽ മറുപടി ലഭിക്കണമെന്നാണു ചട്ടം. മുഖ്യമന്ത്രി ഉൾപ്പെടെ 4 മന്ത്രിമാരാണു ബുധനാഴ്ച മറുപടി നൽകേണ്ടിയിരുന്നത്. മന്ത്രി വീണാ ജോർജിനോടുള്ള 115 ചോദ്യങ്ങളിൽ ഇന്നലെ വൈകിട്ടു വരെ മറുപടി കൊടുത്തതു നാലെണ്ണത്തിനു മാത്രം.

ആരോഗ്യ ഇൻഷുറൻസ്, മൃതസഞ്ജീവനി, കാൻസർ ബാധിതരുടെ പെൻഷൻ, ചികിത്സ, ആശ്വാസകിരണം പദ്ധതി വഴിയുള്ള സഹായം മുടങ്ങിയത് തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയില്ല. മന്ത്രി ജിആർ അനിൽ 39 ചോദ്യങ്ങളിൽ 23 എണ്ണത്തിനു മറുപടി നൽകിയില്ല. മുൻഗണനാ റേഷൻകാർഡ്, റേഷൻകട ലൈസൻസ്, പ്രവർത്തനസമയം, കേന്ദ്രം അനുവദിക്കുന്ന റേഷൻ വിഹിതം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണു വിട്ടുകളഞ്ഞത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ 166 ചോദ്യങ്ങളിൽ 156 ചോദ്യത്തിനും ആദ്യദിനം തന്നെ മറുപടി നൽകി. കെവി തോമസിന്റെ നിയമനം, പുതിയ വിമാനത്താവളം ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണു മറുപടിയില്ലാത്തത്. മന്ത്രി എംബി രാജേഷ് 92 ചോദ്യങ്ങളിൽ ആറെണ്ണം ഒഴിച്ചുള്ളവയ്ക്കു മറുപടി നൽകി. മറുപടി നൽകാത്തവ എംഎൽഎമാരുടെ മണ്ഡലത്തിലെ പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ടവയാണ്.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

12 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

18 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

51 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

58 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago