മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക.അതേ ഇനി കേരളമാര് ഭരക്കും. ചോദിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. മുഖ്യമന്ത്രിയും മരുമോന് മുഹമ്മദ് റിയാസും മന്ത്രി വി ശിവന്‍കുട്ടിയുമെല്ലാം വിദേശത്തേക്ക് പോകാനുള്ള തത്രപ്പാടിലാണ്. ഇനി കേരളം തെരുവ്നായകള്‍ക്ക് വിട്ട് കൊടുത്ത് ജനങ്ങളെ ചതിക്കുകയാണോ അധികാരികളെന്നാണ് ജനം ചോദിക്കുന്നത്. കടത്തില്‍ മുങ്ങിയിട്ടും ഇവരൊക്കെ വിദേശത്ത് പോകുന്നത് കേരളത്തിന്റെ വളര്ച്ചയ്ക്കാണത്രേ. ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.
മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരുടെയും യൂറോപ്യന്‍ പര്യടനത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് പാരിസ് സന്ദര്‍ശനത്തിന്. ഈ മാസം 19ന് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലാകും മന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്ര ഒക്ടോബര്‍ ആദ്യവാരമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയും സംഘവും നടത്താനൊരുങ്ങുന്ന യൂറോപ്യന്‍ പര്യടനത്തെ ന്യായീകരിച്ച് ധനമന്ത്രി രംഗത്തുവന്നു. കേരളം അത്ര ദരിദ്രമല്ലെന്നും വിദേശത്ത് പോകുന്നത് നല്ലതാണെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചര്‍ച്ചയാക്കേണ്ടത്. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്കു പോവില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…