topnews

15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിറ്റു, കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: 15കാരിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തിയ ദമ്പതിമാര്‍ പിടിയില്‍. കൊല്ലം കുളത്തൂപ്പുഴയില്‍ താമസിക്കുന്ന വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ട്യൂഷൻ എടുക്കാനെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു യുവാവ് പീഡനം നടത്തിയത്. വിഷ്ണുവും പത്താംക്ലാസുകാരിയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഭാര്യ സ്വീറ്റി മൊബൈലിൽ പകർത്തി. ശേഷം വീഡിയോ ഇൻസ്റ്റഗ്രാം വഴി വിറ്റു.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദമ്പതിമാര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് വില്‍പ്പന നടത്തിയത്. ഇതിനായി പ്രത്യേക അക്കൗണ്ടും തുടങ്ങിയിരുന്നു. 2022-ലാണ് പ്രതി വിഷ്ണു ഇന്‍സ്റ്റഗ്രാം വഴി 15-കാരിയെ പരിചയപ്പെടുന്നത്. ഇരുവരും പരസ്പരം ചിത്രങ്ങള്‍ കൈമാറി. ഇതിനിടെ 2022 ജൂലായില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ വിഷ്ണു വിവാഹംകഴിച്ചു. എന്നാല്‍, സ്വീറ്റിയെ വിവാഹം കഴിച്ചിട്ടും പ്രതി പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടരുകയായിരുന്നു. പിന്നാലെ ദമ്പതിമാര്‍ പെണ്‍കുട്ടിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസം തുടങ്ങി.

സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്തെങ്കിലും സ്വീറ്റി പിന്നീട് പീഡനങ്ങൾക്ക് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചുള്ള പെൺകുട്ടിയുടെ ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിലൂടെ ആവശ്യക്കാർക്കെത്തിച്ചു. വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം.

ഫോട്ടോയ്ക്ക് 50 രൂപ മുതല്‍ 500 രൂപ വരെ ഈടാക്കി. വീഡിയോക്ക് 1500 രൂപ വരെ ഈടാക്കിയിരുന്നതായും പോലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോടാണ് പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സുഹൃത്ത്, അധ്യാപികയെ വിവരമറിയിക്കുകയും ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ്‌ലൈന്‍ വഴി പരാതി ലഭിച്ചതോടെ കുളത്തൂപ്പുഴ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പിന്നാലെ ഇരുവരും കുടുങ്ങുകയായിരുന്നു.

karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago