kerala

മോൻസൺ മാവുങ്കൽ കേസ്, മുൻ ഡിഐജി എസ്.സുരേന്ദ്രൻ അറസ്റ്റിൽ

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ പ്രതിയായ മുൻ ഐജി എസ്.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി  ക്രൈംബ്രാഞ്ചിന്റെ കളമശേരി ഓഫിസിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു നടപടി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്.സുരേന്ദ്രനെ വിട്ടയച്ചു. ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

മൂന്നാം പ്രതിയായ സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൻസൺ പണം കൈമാറിയിരുന്നു. ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതി‌യു‌ം കെപിസിസി പ്രസിഡന്റുമായ കെ.സുധാകരനെയും സമാന സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. ഈ കേസിൽ നാലാം പ്രതി ഐ‌ജി ജി.ലക്ഷ്‌മണിനെ അടുത്ത ദിവസം ചോദ്യം ചെയ്തേക്കും. യാക്കൂബ് പുറായിൽ, എം.ടി. ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, ഷാനിമോ‌ൻ എന്നിവർ നൽകിയ പരാതിയിലാണു കേസ്. കെ.സുധാകരൻ, ജി.ലക്ഷ്മൺ, എസ്.സുരേന്ദ്രൻ എന്നിവർ നൽകിയ ഉറപ്പിനെ തുടർന്നാണു മോൻസണ് വൻതുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം.

കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്തു വിൽപനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഐജി ലക്ഷ്മണിനെതിെരയുള്ളത്. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായും ജി ലക്ഷ്മൺ വെളിപ്പെടുത്തി. മോൻസൻ മാവുങ്കൽ കേസിൽ താൻ പ്രതി ചേർക്കപ്പെട്ടതിനു പിന്നിലെ ബുദ്ധികേന്ദ്രം സിപിഎം ഓഫീസാണെന്നും ലക്ഷ്മൺ ആരോപിച്ചു. ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഐ.ജി ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നെന്നും ലക്ഷ്മണ ആരോപിച്ചു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago