കാസര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂര്‍ അടക്കമുള്ള മേഖലകളിൽ വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയും കാസര്‍കോട്ടെ പാണത്തൂര്‍ അടക്കമുള്ള മലയോരമേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
കര്‍ണാടകയിലെ കുടക് ആണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞു. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് സെക്കന്‍ഡോളം ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
ദക്ഷിണ കന്നഡ ജില്ലയിലും നേരിയ ഭൂചലനമുണ്ടായി. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ദക്ഷിണ കന്നഡ ജില്ലയിൽ ഭൂചലനമുണ്ടാവുന്നത്. പ്രത്യേക ശബ്ദത്തോടെ നാല് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയും പാണത്തൂരിലെ ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…