Categories: topnews

ജെസ്‌നയെ കാണാതായിട്ട് മൂന്നു മാസം…; രഹസ്യവിവരം ആരുടെയോ ഭാവനയില്‍ മെനഞ്ഞ കെട്ടുകഥ

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ ഒരെത്തും പിടിയുമില്ലാതെ അന്വേഷണ സംഘം. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കുന്ന രീതിയിലെ അന്വേഷണമാണ് കേരളാ പൊലീസ് നടത്തുന്നത്. ഇതിനും പുതിയ പ്രതീക്ഷകളൊന്നും നല്‍കാനാകുന്നില്ല. ജെസ്‌നയെ കാണാതായിട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞു. ഫോണ്‍വഴിയും പരാതിപ്പെട്ടികളിലും കിട്ടുന്ന വിവരങ്ങളെല്ലാം അന്വേഷിച്ചെങ്കിലും ഇതുവരെ പൊലീസിന് ഒരുതുമ്പും ലഭിച്ചിട്ടില്ല. ജെസ്‌നയെ തേടി പൂനയിലും ഗോവയിലും പോയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.

ഇവിടെയുള്ള ആരാധനാലയങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജെസ്നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഈ നഗരങ്ങളിലെത്തിയത്.
നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ കിട്ടിയ സൂചനയും തെറ്റിധരിപ്പിക്കുന്നതാണെന്ന് പൊലീസ് തിരിച്ചറിയുകയാണ്.

ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്. ഇതില്‍ എല്ലാം വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെ കഥകളാണെന്നു തെളിഞ്ഞു. ഇതോടെ പെട്ടി വച്ചതും വെറുതെയായി എന്ന് തിരിച്ചറിയുകയാണ് പൊലീസ്.

കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്‌നയെ മാര്‍ച്ച് 22-നാണ് കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ െജസ്‌നയെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോള്‍ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജെസ്‌നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വനമേഖലകള്‍ ഉള്‍പ്പെടെ ജെസ്‌ന പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചു പെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

Karma News Network

Recent Posts

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

52 seconds ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

34 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

10 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago