ടോക്യോ ഒളിമ്പിക്സിൽ മിക്സഡ് റീകർവ് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് ടീമിനെയാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. ആദ്യം പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ദീപികയും പ്രവീണും ചൈനീസ് തായ്പേയ് താരങ്ങളായ ലിൻ ചിയ എന്നിനെയും ടാങ് ചിഹ് ചുനിനെയും കീഴടക്കിയത്. 5-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം.
നേരത്തെ അതാനു ദാസ് മത്സരിക്കാനിറങ്ങുമെന്നായിരുന്നു കരുതിയിരുന്നത്. ഇന്നലെയാണ് അതാനു ദാസിന് പകരം പ്രവീൺ യാദവിനെ മിക്സഡ് ടീം മത്സരത്തിൽ ദീപികയ്ക്കൊപ്പം മത്സരിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. വ്യക്തിഗത മത്സരത്തിൽ അതാനു ദാസിനേക്കാൾ മികച്ച പ്രകടനം താരം പുറത്തെടുത്തതോടെയാണ് പ്രവീണിന് നറുക്കുവീണത്. ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും.
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…
ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…
കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…
50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്ലാൻഡിലെ ഓക്സ് അമ്യൂസ്മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്ല, സ്പേക്സ് എക്സ് സിഇഒ ഇലോൺ മസ്ക്. ഇവ…