kerala

ഗവർണർ വിവരം കെട്ടവനെന്ന് എം.എം. മണി, വാർത്താസമ്മേളനം കോഴി കോട്ടുവായെന്ന് കാനം

തൃശൂർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിവരം കെട്ടവനാണെന്നും, പമ്പര വിഡ്ഢിയാണെന്നും ബുദ്ധിശൂന്യനെന്നും എം.എം. മണി എം.എൽ.എയുടെ കടന്നാക്രമണം. കെ.കെ. രാഗേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ഗവർണറുടെ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ പമ്പര വിഡ്ഢിയായി മാറിയെന്നും മണി തൃശ്ശൂരിൽ പരിഹസിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എം.എം. മണി എം.എൽ.എ തുടർന്ന് പറഞ്ഞത് ഇങ്ങനെ. ‘ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണറാരാണെന്ന് വ്യക്തമായി. ഇരിക്കുന്ന പദവിയോട് ഗവർണർ നീതി പുലർത്തിയില്ല. വിവരംകെട്ട ഗവർണർ എത്രയും വേഗം രാജിവെച്ച് ഒഴിയുന്നതാണ് കേരളത്തിന് നല്ലത്. ഗവർണറെ പിന്താങ്ങിയിരുന്ന വി.ഡി. സതീശൻ ഇനിയെന്ത് പറയുമെന്ന് അറിയണമെന്നും മണി പറയുകയുണ്ടായി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഗവർണറുടെ വാർത്താ സമ്മേളനം ‘കോഴി കോട്ടുവാ ഇട്ടതുപോലെ’യാണെന്നാണ് പരിഹസിച്ചത്. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവ‌ർണർക്കാവില്ല.

അതിന് ഭരണഘടനയും നിയമവുമുണ്ട്. അതനുസരിച്ച് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകും. തികച്ചും ബാലിശമായ വാദഗതികളാണ് ഗവ‌ർണറുടേത് – കാനം പറഞ്ഞു. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താൻ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്. കേരളത്തിന്റെ ഗവർണർ രാജ്യത്തെ ഭരണഘടന ലംഘിച്ചിരിക്കുകയാ ണെന്നും കാനം കുറ്റപ്പെടുത്തുകയുണ്ടായി.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

10 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

12 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

33 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

53 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

54 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago