Categories: nationaltopnews

മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതിയുമായി മോഡി സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം തുടങ്ങി വിവിധ വിഷയങ്ങളിൽ മദ്രസ അധ്യാപകർക്ക് ക്ലാസ്സുകൾ നൽകും.

മദ്രസ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു .

ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം ,കംപ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർക്ക് ക്ലാസ്സുകൾ നൽകും . കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് അറിയിച്ചത് .

ഇത്തരം വിഷയങ്ങളില്‍ അധ്യാപകർക്ക് അറിവ് നൽകുന്നത് വിദ്യാര്‍ത്ഥികൾക്കും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ . അടുത്ത മാസം മുതല്‍ തന്നെ പദ്ധതി ആരംഭിക്കുമെന്നും മുഖ്താർ അബ്ബാസ് നഖ്‍വി വ്യക്തമാക്കി.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

5 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

6 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

8 hours ago