Premium

ചൈനക്ക് പണികൊടുക്കാനൊരുങ്ങി മോദി സർക്കാർ

ഭാരതത്തിന്റെ പിഎം ഗതി ശക്തി പദ്ധതിയിലൂടെ ചൈനക്ക് പണി കൊടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ ചൈനയില്‍ നിന്ന് വ്യവസായങ്ങളെ റാഞ്ചാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്‌. 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി.100 ലക്ഷം കോടി രൂപ 1.2 ലക്ഷം കോടി ഡോളറിന്റെ പിഎം ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് നടപടി.

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലാതാമസവും അധിക ചെലവും ഒഴിവാക്കി മുന്നേറുകയാണ് ഇതിന്റെ ലക്ഷ്യം. പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കല്‍, എളുപ്പത്തില്‍ ചെലവ് കണക്കാക്കല്‍ എന്നിവക്ക് ഒറ്റത്തവണ പരിഹാരം കാണാന്‍ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. ഒറ്റത്തവണ തീര്‍പ്പാക്കലാണ് ഇതിൽ ലക്ഷ്യമിടുന്നത്. ആഗോള കമ്പനികൾ ഇന്ത്യയെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ചൈനയില്‍ ഇപ്പോഴും തുടരുന്ന ലോക്ഡൗണ്‍ പ്രതിസന്ധി നേട്ടമാക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനയ്ക്ക് പുറത്ത് നിര്‍മാണകേന്ദ്രം തുറക്കുകയെന്ന കമ്പനികളുടെ ‘ചൈന പ്ലസ്’ നയം ഇന്ത്യയ്ക്ക് നേട്ടമാണ്. വിതരണ മേഖലയിലെയും ബിസിനസിലെയും വൈവിധ്യവത്കരണമാണ് കമ്പനികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യയില്‍ തൊഴില്‍ ചെലവ് കുറവാണെ ന്നതും ഇംഗ്ലീഷ് സംസാരിക്കുന്ന തൊഴിലാളികളുടെ ലഭ്യതയുമായാണ് ഇതിനു സഹായിക്കും.

അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് നിക്ഷേപകരെ ഇപ്പോഴും രാജ്യത്തുനിന്ന് അകറ്റുന്നത്. ഇത് പരിഹരിക്കാനാണ് പിഎം ഗതിശക്തി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ചരക്കുകളുടെയും നിര്‍മിത ഘടകങ്ങളുടെയും നീക്കം സുഗമമാക്കുന്നതരത്തിലുള്ള വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കും. പ്രത്യേക നിര്‍മാണ മേഖലകള്‍ തിരിച്ചറിഞ്ഞ് റെയില്‍വേ ശൃംഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണിത് സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

19 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

51 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago