topnews

രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം, യോഗ, മോദിയുടെത് ചിട്ടയായ പ്രാർത്ഥനയും പൂജയും

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ അത് വെറും ധ്യാനം മാത്രമല്ല പ്രാർത്ഥനയും പൂജയും ഒക്കെ ഉൾപ്പെടുന്ന ഒന്നായി മാറുകയാണ്.കാഷായ വസ്ത്രമണിഞ്ഞ് കൈയിൽ ജപമാലയും പിടിച്ചു വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം ധ്യാനതിനോടപ്പം പ്രാർത്ഥനയും പൂജയും നടത്തി.വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഭൂമി വന്ദനം,സമുദ്രവന്ദനം, സന്ധ്യാവന്ദനം ഇതിനോടൊപ്പം നടത്തി. രാത്രി എട്ടുമണിയോടെ ധ്യാനം തുടങ്ങി. പ്രതിഷ്ഠയ്ക്ക് മുന്നിൽ ഒരുക്കിയ പീഠത്തിൽ ഇരുന്നായിരുന്നു ധ്യാനം. പിന്നീട് ഉറക്കത്തിനായി ഒരുക്കിയ മുറിയിലേക്ക് പോയി.

ഇന്നലെ രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം യോഗ എന്നിവയ്ക്ക് ശേഷം പ്രഭാതഭക്ഷണം കഴിച്ചു. പിന്നെയായിരുന്നു ധ്യാനം. 45മണിക്കൂർ ധ്യാനം എന്നത് ഉൗണും ഉറക്കവും ഉപേക്ഷിച്ച് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാതെയുള്ള തപസല്ല. ഈ സമയത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ധ്യാനം മാത്രം. കഴിക്കുന്നത് പഴങ്ങളും വെള്ളവും പഞ്ചഗവ്യവും കരിക്കിൻ വെള്ളവും.

അതേസമയം, പ്രധാനമന്ത്രി മറ്റൊന്നിലും വ്യാപൃതനാകാതെ മനസിനെ ധ്യാനത്തിലൂടെയും ശരീരത്തെ യോഗയിലൂടെയും ഉൗർജ്ജഭരിതമാക്കുന്നുവെന്ന പ്രത്യേകതയുണ്ട്. മോദി ആരുമായും സംസാരിക്കുന്നില്ല. ആരേയും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം ചിന്തയിലും ജപത്തിലും മാത്രമാണ്.

ശക്തമായ സുരക്ഷാകവചമാണ് വിവേകാനന്ദപാറയിൽ. നേവിയുടേയും എസ്.പി.ജിയുടേയും വ്യോമസേനയുടേയും സുരക്ഷയുണ്ട്. വിവേനന്ദകേന്ദ്രത്തിലേക്ക് ആരേയും കടത്തിവിടുന്നില്ല. ആരും പുറത്തേക്കും വരുന്നില്ല.വിവേകാനന്ദ കേന്ദ്രത്തിലേക്കുള്ള കവാടമായ വാവാതുറൈ പൊലീസ് നിരീക്ഷണത്തിലാണ്.

ധ്യാനം ഇന്ന് വൈകിട്ട് മൂന്നരയോടെ സമാപിക്കും. പിന്നീട് ബോട്ടിൽ കന്യാകുമാരിയിലെത്തുന്ന മോദി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് അഞ്ചരയ്ക്ക് വിമാനത്തിൽ ഡൽഹിക്കും തിരിക്കും. സുരക്ഷാ ജീവനക്കാരും ഏതാനും പേഴ്സണൽ സ്റ്റാഫംഗങ്ങളും മാത്രമാണ് ഒപ്പമുള്ളത്.വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒമ്പത് ക്യാമറ ആംഗിളാണ് ഉള്ളത്. ജൂൺ ഒന്നിന് വൈകുന്നേരം വരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

3 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

3 hours ago