topnews

മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയെ പ്രധാനമന്ത്രി എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന ചില ഉദ്ധരണികളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

“പൂജ്യ ബാപ്പുവിന് അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനായി രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ജനങ്ങളെ സേവിക്കുന്നതിനും നമ്മുടെ രാജ്യത്തിനായുള്ള അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നു” – മോദി എക്‌സിൽ കുറിച്ചിട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ ജീവിച്ച മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ അഭിവാദ്യങ്ങൾ. ഗാന്ധിജിയുടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഇന്നും പ്രസക്തമായി നിലനിൽക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയ സത്യത്തിന്റെയും അഹിംസയുടെയും രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എക്കാലത്തും അദ്ദേഹത്തിന്റെ ആദർശങ്ങളും ചിന്തകളും നമ്മെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും നദ്ദ എക്‌സിൽ പറഞ്ഞു.

karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago