topnews

പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധശിക്ഷ, ചരിത്രത്തിൽ ആദ്യമായെന്ന് പ്രോസിക്യൂഷൻ

ആലപ്പുഴ : ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച സംഭവം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ വിധിയാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ

ഒരാൾ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരായ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമെന്നും അദ്ദേഹം പറഞ്ഞു. നൽകിയ തെളിവുകളെല്ലാം കോടതി സ്വീകരിച്ചു. കൂടാതെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ രീതിയിൽ, മുന്നൊരുക്കത്തോട് കൂടി, വളരെ നേരത്തെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, ഇരയുടെ വീട്ടിൽ അതിരാവിലെ അതിക്രമിച്ച് കയറിയാണ് കൃത്യ നടത്തിയത്.

കൃത്യമായ ഉദ്ദേശ്യത്തോട് കൂടി ഒന്നിൽ കൂടുതൽ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഒരു കൊലപാതക കുറ്റത്തിൽ, സംഭവസ്ഥലത്ത് ഇല്ലാതിരുന്ന പ്രതികൾക്കും 149-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്ത് പ്രതികൾ ചെയ്ത കുറ്റത്തിന്റെ ബാധ്യത അവിടെ തത്സമയം ഇല്ലാതിരുന്ന പ്രതികൾക്കും ഉണ്ട്. അതുകൊണ്ടാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചത്.

ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 15 വരെയുമുള്ള പ്രതികൾക്ക് 143 ഐപിസി വകുപ്പ് പ്രകാരം ആറ് മാസം തടവുശിക്ഷയുണ്ട്. ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 12 വരെയുമുള്ള പ്രതികൾക്ക് 147 വകുപ്പ് പ്രകാരം 2 വർഷം തടവുശിക്ഷ വിധിച്ചു. ഇതേ പ്രതികൾക്ക് 148 ഐപിസി പ്രകാം 3 വർഷം തടവു ശിക്ഷയുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത്, 11, 12 പ്രതികൾക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും. ഒന്നും അഞ്ചും ഒമ്പതും 11ഉം 12ഉം പ്രതികൾക്ക് രണ്ട് വർഷം ശിക്ഷ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് 506-(2) പ്രകാരം ഏഴ് വർഷം ശിക്ഷ ലഭിച്ചിട്ടുണ്ട്.

ഒമ്പത്, 11, 15 പ്രതികൾക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് ഏഴ് വർഷം തടവ്, ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും 13 മുതൽ 15 വരെ പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും എട്ടാം പ്രതിക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും രണ്ട്, ഏഴ്, എട്ട് പ്രതികൾക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഒരുമാസം തടവും വിധിച്ചു. ഇതിൽ ആറ് ലക്ഷം രൂപ പിഴത്തുക രൺജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറണം.”- പ്രോസിക്യൂട്ടർ വ്യക്തമാക്കി.

karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago