ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി , ശേഷം അദ്ദേഹം ബദരീനാഥ് സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട് . ഞായാറാഴ്ച ഉച്ചയോടെ അദ്ദേഹം ഉത്തരാഖണ്ഡില്‍ നിന്ന് മടങ്ങും.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഞായറാഴ്ചയാണ് മോദി മത്സരിക്കുന്ന വരാണസിയിലും വോട്ടെടുപ്പ് നടക്കുന്നത്. വരാണസിയിലടക്കം 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്റെ അനുവാദത്തോടെയാണ് അദ്ദേഹം യാത്രചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിനെ തുര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ക്ഷേത്ര ദര്‍ശനം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം അദ്ദേഹം സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ നേരത്തെതന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…
കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…
തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…
ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…
ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…