national

അവനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…; സുജിത്തിനെ സുരക്ഷിതനാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് പ്രധാനമന്ത്രി

തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകരാന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരവേ പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികളെക്കുറിച്ച്‌ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 60മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല.

രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും സുജിത്തിന്റെ അടുത്തേക്ക് എത്താന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. കയര്‍ കെട്ടി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്ന് സമാന്തര കിണര്‍ നിര്‍മിച്ച്‌ കുട്ടിയുടെ അടുത്ത് എത്താനുള്ള ശ്രമം നടത്തി. പക്ഷേ, ഇതും വിജയിക്കാതായതോടെ രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കൈകളും കുഴല്‍ക്കിണറിന് ഉള്ളിലെ താപനിലയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കയറില്‍ കുടുക്കിട്ട് അതുവഴി കുഞ്ഞിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോവുകയായിരുന്നു. കുഴല്‍ക്കിണറിന് സമാനമായി കിണറുണ്ടാക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ജീവന് കൂടുതല്‍ ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ ഉപദേശംനല്‍കിയിട്ടുണ്ട്.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

46 seconds ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

5 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

7 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

34 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

48 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago