topnews

മോദി മനുഷ്യത്വവും കരുണയും നിറഞ്ഞ വ്യക്തിയെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി പരുക്കനായ ഒരു വ്യക്തിയാണെന്നാണ് താന്‍ ആദ്യം കരുതിയത് എന്നാല്‍ മോദി മനുഷ്യത്വവും കരുണയും നിറഞ്ഞ വ്യക്തിയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയില്‍ ഗുലാം നബി ആസാദ് വരമിച്ചപ്പോള്‍ പ്രധാനമന്ത്രി കണ്ണീരണിഞ്ഞ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ വിരമിക്കുന്നതിനെക്കുറിച്ചല്ല മറ്റൊരു കാര്യത്തെക്കുറിച്ചോര്‍ത്താണ് മോദി കണ്ണീരണഞ്ഞതെന്ന് ഗുലാം നബി ആസാദ് പറയുന്നു. 2006-ല്‍ ഗുജറാത്തില്‍ നിന്നുള്ള ഏതാനും വിനോദസഞ്ചാരികള്‍ കശ്മീരില്‍ എത്തിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിനിടെ ഗ്രനേഡ് ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടു. അന്ന് താന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും മോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു. വിവരങ്ങള്‍ അറിയുവാന്‍ മോദി തന്നെ വിളിച്ചിരുന്നു. എന്നാല്‍ സംസാരിക്കുന്നതിനിടെയില്‍ താന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

തുടര്‍ന്ന് സംസാരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. കരച്ചില്‍ ഫോണിലൂടെ അദ്ദേഹം കേള്‍ക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം വിമാനത്തില്‍ കൊണ്ടുപോകുമ്പോഴും താന്‍ കരഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ വിളിക്കുവാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. എങ്കിലും അദ്ദേഹം നിത്യവും വിളിക്കുമായിരുന്നു. ഗുലാം നബി ആസാദ് പറയുന്നു.

കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോകുവാന്‍ താന്‍ നിര്‍ബന്ധിനാവുകയായിരുന്നു. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് തനിക്ക് കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ ലഭിച്ചത്. കോണ്‍ഗ്രസിന് തന്നോട് എപ്പോഴും നീരസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്റായി കോണ്‍ഗ്രസില്‍ എത്തിയത് മുതലാണ് പാര്‍ട്ടി തകര്‍ച്ചയിലേക്ക് എത്തിയതെന്ന് ഗുലാം നബി ആസാദ് മുമ്പ് പറഞ്ഞിരുന്നു. രാജിക്കത്തില്‍ കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

5 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

7 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

31 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

38 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

60 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago