national

ട്രെയിൻ ദുരന്ത ഭൂമിയിൽ മോദിയെത്തി, ദുരന്തം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മോദി  സന്ദർശിക്കും

ബാലസോർ . ട്രെയിൻ ദുരന്തം നടന്ന ഒഡ‍ീഷയിൽ സ്ഥിതിഗതികൾ വിലയിരു ത്താനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ  സന്ദർശിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ദുരന്തം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മോദി  സന്ദർശിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനു പിറകെയാണ്  പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിക്കുമെന്നു പ്രഖ്യാപിക്കുന്നത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ച വിവരവും പരുക്കേറ്റവക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും  പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ബാലസോർ ട്രെയിൻ അപകടത്തിൽ 238 പേരാണ് മരണപ്പെട്ടത്. 650 ലേറെ പേർക്ക്  അപകടത്തിൽ പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നു വരുകയാണ്.
തകർന്ന കോച്ചുകൾക്കിടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ 12864 നമ്പർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്ക് വരുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറിയാണ് അപകടം ഉണ്ടാവുന്നത്. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതം കൂട്ടി.
വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം ഉണ്ടാവുന്നത്. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു റാണത്ത് ഉണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ സംഭവത്തിൽ അനുശോചിക്കു കയുണ്ടായി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്കും അപകട സ്ഥലം സന്ദർശിക്കുകയുണ്ടായി.
Karma News Network

Recent Posts

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

7 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

28 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

41 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

44 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago