Premium

ഒറ്റ ഭീകരനേയും ബാക്കി വെക്കില്ല,, 194രാജ്യത്ത് വലവിരിച്ച് മോദിയുടെ മാജിക്

രാജ്യത്തെ പോപ്പുലർ ഫ്രണ്ട് ഭീകരന്മാരെ ജയിലിൽ പൂട്ടിയ മോദിയുടെ ലക്ഷ്യം ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യാ വിരുദ്ധ ശക്തികളേ പൂട്ടാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഇന്റർപോളിന്റെ 90-ാമത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ ഇത് സംബന്ധിച്ച് വ്യക്തമായ സൂചന നല്കി.

അന്തർദേശീയ തലത്തിലുള്ള ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയുടെ തലപ്പത്ത് കയറി നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രസംഗിച്ചപ്പോൾ ഞെരിപിരി കൊണ്ടത് ലോകത്തേ ഇസ്ളാമിക ഭീകരന്മാരും വിദേശത്ത് ഇരുന്ന് ഭാരതത്തേ വെല്ലുവിളിക്കുന്ന ഞാഞ്ഞൂലുകളുമാണ്‌. ന്യൂ ഡൽ ഹിയിൽ മോദി ഭീകരവാദികളേ അമർച്ച ചെയ്യുന്ന രീതിയും, അതിന്റെ ആവശ്യകതയും 195 രാജ്യത്തേ ഇന്റർ പോൾ സുരക്ഷാ ഉദ്യോഗസ്ഥരോടായിരുന്നു. 195 രാജ്യങ്ങളാണ്‌ മോദിയുടെ വാക്കുകളേ ശ്രവിച്ചത്.

തീവ്രവാദം, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, വേട്ടയാടൽ എന്നിവയ്‌ക്കെതിരെ ലോകം ഒന്നിക്കുന്നതിന് താനും തന്റെ സർക്കാരും കൈ മെയ് മറന്ന് പ്രവർത്തിക്കും എന്നാണ് ലോകത്തോടായി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യയിലെ ആഭ്യന്തര ഭീകരന്മാരായ പോപ്പുലർ ഫ്രണ്ടുകാരേ ജയിലിൽ പിടിച്ചിട്ട ശേഷം നല്ല തലയെടുപ്പോടെയാണ്‌ നരേന്ദ്ര മോദി ഇന്റർ പോളിന്റെ സമ്മേളനം ഉല്ഘാടനം ചെയ്തത്. ഭീകരവാദം അമർച്ച ചെയ്ത് കാണിച്ച ശേഷമായിരുന്നു മോദിയുടെ ലോകത്തോടായുള്ള സന്ദേശം. അല്ലാതെ നാടു മുഴുവൻ മദ്യം വിറ്റും മദ്യ കട തുറന്നും നല്കിയ ശേഷം മദ്യ വിരുദ്ധ പരിപാടി ഉല്ഘാടനം ചെയ്യുന്ന കേരളാ മോഡൽ ഭരണമല്ല.

ഒരു ഭീകരനും മയക്ക് മരുന്ന് കച്ചവടക്കാരനും ഇല്ലാത്ത ലോകം. അങ്ങിനെ ആകാൻ നമ്മൾ ഒന്നിച്ച് അവരെ ഉന്മൂലനം ചെയ്യണം എന്ന് മോദി പറഞ്ഞു. ഭീഷണികൾ ആഗോളമാകുമ്പോൾ, പ്രതികരണം പ്രാദേശികമായിരിക്കില്ല. പ്രതികരണവും ആഗോളമാകും. അഴിമതിക്കാർ, തീവ്രവാദികൾ, മയക്കുമരുന്ന് കടത്തുകാർ സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്ക് സുരക്ഷിത താവളമില്ലെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പ് വരുത്തണം. ഈ അപകടങ്ങളെ നേരിടാൻ ആഗോള പ്രതികരണത്തിന് മോദി ആഹ്വാനം ചെയ്തു. എല്ലാ രാജ്യങ്ങളുടെയും പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.

ഇതാദ്യമായാണ്‌ ലോക പോലീസിന്റെ തലപ്പത്തിരുന്ന് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ലോകത്തെ മാധ്യമങ്ങളിൽ എല്ലാം ഇന്റർ പോൾ പോലീസിന്റെ സമ്മേളനവും മറ്റും വൈറലാണ്‌. കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം ഉണ്ടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ. ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്.

വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ ആണ്. യു.എന്നും ഫുഡ്‌ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റർപോൾ. 1923-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നു ഇന്റർപോൾ. പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി. അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ.

സ്വന്തം നാട്ടിലെ തീവ്രവാദികളേ ജയിലിൽ പൂട്ടിയ ശേഷമാണ്‌ നരേന്ദ്ര മോദി ഈ ലോക പോലീസിന്റെ പരിപാടിക്ക് എത്തിയത് എന്നതിനാൽ പ്രതിനിധികൾ വീര നായനായാണ്‌ മോദിയെ വരവേറ്റത്. മോദിയുടെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ ഇങ്ങിനെ…സുരക്ഷിതവും സുരക്ഷിതവുമായ ഒരു ലോകം നമ്മുടെ പങ്കിട്ട ഉത്തരവാദിത്തമാണ്, നല്ല ശക്തികൾ സഹകരിക്കുമ്പോൾ, കുറ്റകൃത്യങ്ങളുടെ ശക്തികൾക്ക് പ്രവർത്തിക്കാൻ കഴിയില്ല.

അടുത്ത വർഷം 2023 ൽ ഇന്റർപോൾ അതിന്റെ 100 വർഷം ആഘോഷിക്കുമെന്നും ഇത് നാഴിക കല്ലാകും എന്നും മോദി പറഞ്ഞു.യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി സദസ്സിനോട് പറഞ്ഞു, ലോകത്ത് മനുഷ്യനു ജീവിക്കാൻ അത് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ മികച്ച സ്ഥലമാക്കി മാറ്റാൻ സാർവത്രിക സഹകരണത്തിന് ആഹ്വാനം ചെയ്തു.രാജ്യത്തെ പോലീസ് സേനകൾക്ക് പ്രധാനമന്ത്രി അഭിമാദ്യം നേർന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും മുൻനിരയിൽ പ്രതികരിക്കുന്നവർ‘ എന്ന് ഓരോ രാജ്യത്തേയും പോലീസുകാരേ മോദി വിശേഷിപ്പിച്ചു

ആഗോള പ്രതിസന്ധികളോടുള്ള ഇന്ത്യയുടെ പ്രതികരണം ഉയർത്തിക്കാട്ടി, കാലാവസ്ഥാ ലക്ഷ്യങ്ങൾ മുതൽ കോവിഡ് വാക്സിനുകൾ വരെ, ഏത് പ്രതിസന്ധിയിലും മുൻകൈയെടുക്കാൻ ഇന്ത്യ തയ്യാറാണെവ്ന്നും ഇന്ത്യക്ക് അത്ന്റെ കരുത്ത് ഉണ്ടെന്നും മോദി പറഞ്ഞു.25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിലെ പ്രഗതി മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 195 രാജ്യങ്ങൾ പങ്കെടുത്തു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago