national

മിന്നൽ പിണർപോലെ കുതിച്ച് രാജ്യം, 6ജി വരുന്നു ഞെട്ടിച്ച് മോദിയുടെ പ്രഖ്യാപനം.

ന്യൂഡൽഹി .അതിവേഗ ഇന്റർനെറ്റ് സേവനം യാഥാർഥ്യമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതിനിടെ രാജ്യത്തെ മൊത്തം ഞെട്ടിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ വൈകാതെ തന്നെ 6ജി സര്‍വീസുകളും വരുമെന്നാണ് മോദിയുടെ പ്രഖ്യാപനം. അടുത്ത മാസങ്ങളിലായി 5ജി ഇന്റര്‍നെറ്റ് രാജ്യത്താകെ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് 6ജി സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെയാണ് സിക്‌സ് ജി സര്‍വീസുകള്‍ ഇന്ത്യയിലേക്ക് എത്തുകയെന്ന് മോദി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മൊബൈല്‍ സര്‍വീസുകളില്‍ ഫൈവ് ജി പോലും സജീവമാകും മുമ്പാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022ന്റെ ഗ്രാന്‍ഡ് ഫിനാലെ ചടങ്ങിലാണ് മോദിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ലോകരാഷ്ട്രങ്ങള്‍ പോലും 6ജിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നിരിക്കെയാണ് മോദി പ്രഖ്യാപനം. പ്രധാനമന്ത്രി വലിയ ആവേശത്തോടെയാണ് 6ജിയെ കുറിച്ച് സംസാരിച്ചത്. ഈ ദശാബ്ദത്തിന്റെ അവസാനം ഞങ്ങള്‍ 6ജി ജനങ്ങളിലേക്ക് എത്തിക്കാനാണ് തയ്യാറെടുക്കുന്നത്. ഗെയിമിംഗിലും എന്റര്‍ടെയിന്‍മെന്റിലും സര്‍ക്കാര്‍ വലിയ പ്രചോദനം നല്‍കുന്നുണ്ടെന്നും മോദി വ്യക്തമാക്കുകയായിരുന്നു.

അതേസമയം ഒക്ടോബര്‍ പന്ത്രണ്ട് മുതല്‍ ഫൈജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമായി തുടങ്ങുകയാണ്. 5 ജി സേവനങ്ങൾ സെപ്റ്റംബര്‍ 29ന് ലഭിച്ച് തുടങ്ങുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സുപ്രധാന നഗരങ്ങളിലും ഫൈജി സര്‍വീസുകള്‍ ലഭ്യമാവും. ഒപ്പം പ്രധാനപ്പെട്ട ഗ്രാമീണ മേഖലകളിലും ഇത് ലഭിക്കും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഫൈജി വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ഏറ്റവും മിതമായ നിരക്കില്‍ ഫൈജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ടെലികോം കമ്പനികളെ 5ജിയുടെ കാര്യം അറിയിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ് വര്‍ക്‌സ്, വോഡഫോണ്‍ ഐഡിയ, എന്നിവരാണ് ഫൈവ് ജിക്കായി മുന്നിലുള്ള കമ്പനികള്‍. 5ജി വ്യാപകമാക്കാനുള്ള നീക്കം അതിവേഗത്തില്‍ തന്നെ നടക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

 

Karma News Network

Recent Posts

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

9 mins ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

25 mins ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

44 mins ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

1 hour ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

1 hour ago

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

10 hours ago