topnews

പിണറായിയുടെ മകൾ വീണക്ക് രണ്ടാം വിവാഹം, വരൻ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ  മകൾ വീണ വിജയന് രണ്ടാം വിവാഹം. ആരും അറിയാതെ പൂത്തുലഞ്ഞ വിപ്ളവ – ബിസിനസ് പ്രണയം പൂവണിയുന്നു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. വീണാ വിജയൻ ബിസിനസ് കാരിയും മുഹമ്മദ് റിയാസ് വിപ്ലവ കമ്യൂണിസ്റ്റും.
വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു.. ഈ മാസം 15 ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, ലളിതമായിട്ടായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. സ്‌പെഷ്യൽ മ്യാര്യേജ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാംവിവാഹമാണ്. ആദ്യബന്ധം ഇരുവരും വേർപെടുത്തിയിരുന്നു.

ബംഗളൂർ ആസ്ഥാനമായ ഐടി കമ്പനിയുടെ ഡയറക്ടറാണ് വീണ. ദീർഘനാൾ ഒറാക്കിളിൽ പ്രവർത്തിച്ചിരുന്നു. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡൻറാകുന്നത്. എസ്എഫ്‌ഐ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.കോഴിക്കോട്‌ ഫറൂഖ്‌ കോളജിലും കോഴിക്കോട്‌ ലോ കോളെജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ റിയാസ്‌ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു… സ്പ്രിങ്ക്‌ളർ വിവാദത്തിൽ വീണക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. വീണയുടെ കമ്പനിയാണ് കരാറിന് ഇടനില നിന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. വിവാദത്തിനിടെയാണ് ഇരുവരുടെയും വിവാഹമെന്നതും ശ്രദ്ധേയമാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. മുൻ വിവാഹബന്ധം വേർപെടുത്തിയിരുന്നു.ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ 2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ൽ വിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.

കോഴിക്കോടുകാരനായ മുഹമ്മദ് റിയാസ് റിട്ടയേർഡ് ഐ പി എസ ഉദ്യോഗസ്ഥൻ പി. എം. അബ്ദുൽ ഖാദറിന്റെ മകനാണ്.. കോഴിക്കോട് കോട്ടൂലിയുടെ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച അദ്ദേഹം ദേശീയ ജോയിന്റ് സെക്രട്ടറിയായി. ടെലിവിഷൻ വാർത്താ സംവാദങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടുന്നതിലൂടെ റിയാസ് ശ്രദ്ധേയനായി

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 min ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

11 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

42 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago