entertainment

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജ നടത്തി മോഹൻലാൽ

കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ പൂജ നടക്കുന്ന കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലാണ് നടൻ മോഹൻലാൽ ‘മറികൊത്തുലിൽ’ പങ്കെടുത്തത്. തടസ്സങ്ങൾ നീങ്ങാനും ശത്രു ദോഷം തീരാനും നടത്തുന്ന പൂജയാണ് മറികൊത്തൽ.

കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്ച പുലർച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂർത്തിയായ ഭഗവതി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടാനെത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു.

ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി. ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തുകയും ദോഷങ്ങളും മാർഗതടസ്സങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ കാറിൽ മടങ്ങിയത്.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ പുഴയുടെ കിഴക്ക് കരയിൽ ഒരു ചെറിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാന് മഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

Karma News Network

Recent Posts

സാമ്പത്തിക തട്ടിപ്പ് നടി ആശാ ശരത്ത് രാജ്യം വിട്ടു, മുഖ്യ പ്രതി ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…

17 mins ago

സ്നേഹം വഴിഞ്ഞൊഴുകി ഒടുവിൽ പാലസ്തീന് പിന്തുണയുമായി ദുൽഖറും

Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…

1 hour ago

മകളുടെ 6 മാസം ഗർഭമുള്ള വയർ തൊട്ടുമുട്ടിയിട്ടും അമ്മയ്ക്ക് മനസ്സിലായില്ല പോലും അവളുടെ ശരീരത്തിലെ വ്യതിയാനങ്ങൾ

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സം​ഗീത…

2 hours ago

ചൂടിലുരുകി ദില്ലി,52.3 ഡിഗ്രി. ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോഡ്

ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന താപനില 52.3 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രം…

2 hours ago

ആകാശത്ത്‌ ‘മനുഷ്യ വിസർജ്യം വഹിച്ച ബലൂണുകൾ പറന്നു കളിക്കുന്നു

ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് യുനിന്റെ രാജ്യത്തെ ജനങ്ങളുടെ തലയിലേക്ക് മനുഷ്യ വിസർജ്യം നിറച്ച ബലൂണുകൾ വന്നു വീഴുന്നു. തന്റെ…

2 hours ago

കേരളത്തിൽ കാലവർഷം 24 മണിക്കൂറിനകം, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ∙ കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കാലാവസ്ഥ വകുപ്പാണ്…

3 hours ago