kerala

നിയന്ത്രണങ്ങൾ ഫലം കാണുന്നു, വൈദ്യുതി ഉപഭോഗത്തിൽ നേരിയ ഇടിവ്

തിരുവനന്തപുരം : കെഎസ്ഈബി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകാത്തത് വൈദ്യുതി ബോർഡിലെ ആശങ്കയിലാക്കുന്നു. പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ബോർഡിലെ സംഘടനകളുമായി ചർച്ച നടത്തി. നാളെ ഉന്നതതല യോഗവും ചേരും.

കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 110.06 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്തെ ആവശ്യകത വർധിച്ചു. തിങ്കളാഴ്ച 5639 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5728 മെഗാവാട്ടായി വർധിച്ചു. പീക്ക് സമയത്തെ ആവശ്യകതയിൽ കുറവുണ്ടാകാത്തത് ബോർഡിനെ ആശങ്കയിലാക്കുന്നു.

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തി. ഓൺലൈനായിട്ടായിരുന്നു യോഗം. സംഘടനകളുടെ നിർദ്ദേശങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണം ഏതു തരത്തിൽ തുകരണമെന്നതിൽ യോഗം തീരുമാനമെടുക്കും.

karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

6 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

6 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

7 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

7 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago