entertainment

ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്, മോഹന്‍ലാല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോള്‍ സിനിമയില്‍ പ്രണവും തിളങ്ങുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് പ്രണവിനെ അധികവും കാണുന്നത്. വളരെ സാധാരണയായ മനുഷ്യന്‍ എന്ന ഇമേജാണ് അദ്ദേഹത്തിനുള്ളത്. പ്രണവിന്റെ പെരുമാറ്റവും അങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആഖുന്നത് പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മകനെ കുറിച്ച് വാചാലനായത്.

നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. തുടക്കത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം മകന്‍ ബഷീറിന്റെ പുസ്തകങ്ങളൊക്കെ ഇരുന്ന് വായിക്കുന്നത് കണ്ടു. പ്രിയദര്‍ശനും ഈ അഭിമുഖത്തിലുണ്ടായിരുന്നു. ഒരിക്കലും പ്രണവും കല്യാണിയും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ.. പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ്. തനിക്കും ഇതുപോലെ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല. ഒന്ന് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ താനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ട്.

തുടക്കത്തില്‍ പ്രണവിനും ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് ഈ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയിച്ചതിന് ശേഷം മലയാളം പഠിക്കണമെന്നൊക്കെയുള്ള ആഗ്രഹം വന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്‌കങ്ങളൊക്കെ വായിക്കുന്നത് കണ്ടു. അതുപോലെ അവന്‍ മലയാളം പഠിച്ചു. സിനിമ പ്രണവ് കണ്ടിട്ടില്ല, ആള്‍ പോര്‍ച്ചുഗല്ലിലാണ്.

മകള്‍ സിനിമയില്‍ എത്തിയതിനെ കുറിച്ച് പ്രിയദര്‍ശനും പറയുന്നുണ്ട്.” നമ്മളുടെ കുട്ടികളെ കുറിച്ച് നമുക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. പക്ഷെ അവര്‍ നമ്മുടെ പ്രതീക്ഷയ്ക്ക് മുകളിലേയ്ക്ക് വളരുമ്പോഴാണ് നമുക്ക് സന്തോഷം തോന്നുന്നത്. കല്യാണി ഒരിക്കലും സിനിമയില്‍ എത്തുമെന്ന് താന്‍ വിചാരിച്ചില്ല. കല്യാണി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ താന്‍ ആദ്യം ചോദിച്ചത് നിനക്ക് അഭിനയിക്കാന്‍ അറിയുമോ എന്നാണ്. ശ്രമിച്ച് നോക്കട്ടെ അച്ഛാ.. ശരിയായില്ലെങ്കില്‍ വേണ്ട എന്നായിരുന്നു പറഞ്ഞത്. മലയാളം പഠിക്കാന്‍ വേണ്ടി പഴയ സിനിമകള്‍ കാണും. അത്രയും എഫര്‍ട്ട് എടുക്കുന്നത് കാണുമ്‌ബോള്‍ നമുക്ക് ഏറെ സന്തോഷമാണ് തോന്നുന്നത്. കൂടാതെ പ്രണവും കല്യാണിയും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തില്‍ സംഭവിച്ച് പോയതാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 hours ago